കിഴക്കമ്പലം: പൊതുമരാമത്ത് റോഡ് വീതികൂട്ടുന്നതിെൻറ മറവിൽ പഞ്ചായത്തും ട്വൻറി 20യും ചേർന്ന് റോഡിലെ മരങ്ങൾ മുറിക്കുകയും മണ്ണ് മാറ്റുകയും ചെയ്തതായി പരാതി. ഇതിനെ തുടർന്ന് പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തി. പുക്കാട്ടുപടി- ചെമ്പറക്കി റോഡ്, താമരച്ചാൽ- മലയിടംതുരത്ത് റോഡ്, മങ്കുഴി- മലയിടംതുരത്ത് റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. റോഡിലെ കലുങ്കുകൾ തകർക്കുകയും കാനകൾ മൂടുകയും ചെയ്തതായും പരാതിയുണ്ട്. നാട്ടുകാരുെടയും രാഷ്ട്രീയ പാർട്ടികളുെടയും പരാതിയെ തുടർന്ന് പൊതുമരാമത്ത് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മരങ്ങൾ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ തടിയിട്ടപറമ്പ് പൊലീസിനോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.