സെസിലെ മാലിന്യം കയറ്റിയ വാഹനം പിടികൂടി; മാരാകായുധങ്ങളുമായി വാഹനം പൊലിസ് കസ്​റ്റഡിയില്‍

കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) സ്വകാര്യ കമ്പനിയില്‍നിന്ന് വാഹനത്തില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോയ മാലിന്യം നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. സെസിലെ മത്സ്യസംസ്‌കരണ കമ്പനിയില്‍നിന്നാണ് രൂക്ഷ ദുര്‍ഗന്ധം വമിക്കുന്ന മലിനജലം പുറത്തെ തുറസ്സായ സ്ഥലത്ത് തള്ളാന്‍ കൊണ്ടുപോയത്. വീപ്പകളില്‍ നിറച്ച് എയ്‌സ് ഓട്ടോയില്‍ കയറ്റിരുന്ന മാലിന്യം ഉള്‍പ്പെടെ ഇൻഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. സിഗ്നൽ ജങ്ഷനിൽ വാഹനക്കുരുക്കില്‍പെട്ട മാലിന്യ വാഹനത്തില്‍നിന്ന് രൂക്ഷ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞ് പൊലീസിനെയും നഗരസഭ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ മൂന്ന് വീപ്പകളിലാണ് മീനി​െൻറ അവശിഷ്ടങ്ങളും മലിന ജലവും കയറ്റിയിരുന്നത്. മുന്നില്‍പോയ ഓട്ടോ നാട്ടുകാര്‍ പിടികൂടിയതറിഞ്ഞ് മാലിന്യം കയറ്റാന്‍ കരാറെടുത്ത മറ്റൊരു വാഹനം സെസിനകത്തുനിന്ന് പുറത്തിറക്കിയില്ല. അത്തിക്കാലി തോട്ടില്‍ തള്ളാന്‍ ലക്ഷ്യമിട്ടാണ് മാലിന്യം കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍നിന്ന് ഇൻഫോപാര്‍ക്കുള്ള നാലുവരിപ്പാതയോരത്തെ വിജനമായ സഥലം ഉള്‍പ്പെടെ സെസിലെ മാലിന്യം നിറഞ്ഞതോടെ ജനജീവിതം ദുസ്സഹമായി. പാതയോരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും കക്കൂസ് മാലിന്യം ഉള്‍പ്പെടെ നിറഞ്ഞതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. സെസില്‍നിന്ന് രാത്രി പുറത്തേക്ക് കൊണ്ടുപോകുന്ന മാലിന്യം ചിത്രപ്പുഴയിലേക്കും തള്ളുകയാണ് പതിവ്. കക്കൂസ് മാലിന്യം തള്ളുന്നതിനിടെ മൂന്ന് മാസം മുമ്പ് ടാങ്കര്‍ ലോറി പിടികൂടിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധം നേരിടാൻ ക്രിമിനല്‍ സംഘങ്ങളാണ് മാലിന്യ നീക്കത്തിന് കരാറെടുക്കുന്നത്. സെസില്‍ നഗരസഭ ചെയര്‍പേഴ്‌സനെ തടഞ്ഞു കാക്കനാട്: പുറത്തേക്ക് മാലിന്യം തള്ളാന്‍ കരാര്‍ നല്‍കിയ സ്വകാര്യ കമ്പനിയില്‍ പരിശോധനക്കെത്തിയ നഗരസഭ ചെയര്‍പേഴ്‌സൻ കെ.കെ. നീനുവിനെയും സംഘത്തെയും സെസിലെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞത് വിവാദമായി. സ്വകാര്യ കമ്പനിയില്‍നിന്ന് മാലിന്യം കയറ്റി പുറത്തേക്ക് കൊണ്ടുപോയ പോയ വാഹനം പിടികൂടിയതിനെത്തുടര്‍ന്നാണ് ചെയര്‍പേഴ്‌സ​െൻറ നേതൃത്വത്തില്‍ ജനപ്രതിനിധികളും നഗരസഭ ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയത്. നഗരസഭയുടെ വാഹനങ്ങള്‍ അകത്തേക്ക് കടത്തിവിടാതെ സെക്യൂരിറ്റിക്കാര്‍ സെസ് കവാടത്തില്‍ തടഞ്ഞിട്ടു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സെസ് ഡെവലപ്മ​െൻറ് കമീഷണര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ചെയർപേഴ്‌സെനയും സംഘെത്തയും കടത്തിവിട്ടത്. മാലിന്യം പുറത്തേക്ക് കയറ്റിവിട്ട കമ്പനിയിലെ അധികൃതരുമായി ചെയര്‍പേഴ്‌സ​െൻറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അത്തിക്കാലി തോട്ടിലെ മാലിന്യം നീക്കി ശുദ്ധീകരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി. സെസിലെ മാലിന്യം വാഹനത്തില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോകുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സെസ് ഡെവലപ്മ​െൻറ് അധികൃതരും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സൻ അറിയിച്ചു. ചെയര്‍പേഴ്‌സനെക്കൂടാതെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷബന മെഹറലി, സെക്രട്ടറി പി.എസ്. ഷിബു, കൗണ്‍സിലര്‍മാരായ കെ.പി. ശിവന്‍, പി.എം. യൂസഫ്, ടി.എം. അലി, എം.എം. നാസര്‍, കെ.എ. നജീബ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓമന എന്നിവരാണ് ചര്‍ച്ച നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.