മട്ടാഞ്ചേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന തോപ്പുംപടി ഫിഷറീസ് ഹാർബറിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാൻ തീരുമാനം. ഐ.ജി പി. വിജയെൻറ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഹാർബറിലെ കച്ചവടക്കാരുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന ബോട്ടുകൾ ഏറെയും ഇവിടെ കേന്ദ്രമായാണ് മത്സ്യബന്ധനത്തിന് പോകുന്നതെങ്കിലും ബോട്ടുകളുടെ പോക്കുവരവും തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് നിലവിൽ പ്രത്യേക സംവിധാനമില്ലായിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക യോഗം വിളിക്കാനും തീരുമാനമായി. ലോങ്ലൈൻ ബോട്ട് ആൻഡ് ഗിൽനെറ്റ് ബയിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ്, സി.ബി. റഷീദ്, ഹനീഫ്, പി.എ. നൗഷാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.