സി.പി.എം ജില്ല സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി

കായംകുളം: സി.പി.എം ജില്ല സമ്മേളനത്തി​െൻറ പ്രചാരണ പ്രവർത്തനം സജീവമായതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. അടുത്തമാസം 13, 14 തീയതികളിൽ രണ്ടാംകുറ്റിയിലെ ഒാഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും 15ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പൊതുസമ്മേളനവും നടക്കും. ഇതിന് മുന്നോടിയായി നഗരത്തിലും ആറ് പഞ്ചായത്തിലുമായി എട്ട് സെമിനാറുകൾ സംഘടിപ്പിക്കും. 'സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണവും' വിഷയത്തിൽ 23ന് ജി.ഡി.എം മൈതാനിയിൽ നടക്കുന്ന സെമിനാർ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി ജി. സുധാകരൻ, മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. കടവനാട് മുഹമ്മദ് എന്നിവർ പെങ്കടുക്കും. 27ന് 'സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകളുടെ പങ്ക്' വിഷയത്തിൽ ഭരണിക്കാവിൽ നടക്കുന്ന സെമിനാർ കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും. 'ദേശീയതയും സംസ്‌കാരവും' വിഷയത്തിൽ മൂന്നിന് കൃഷ്ണപുരത്തും 'തിരുത്തിയെഴുതപ്പെടുന്ന ചരിത്രം' വിഷയത്തിൽ നാലിന് ചെട്ടികുളങ്ങരയിലും 'പിണറായി വിജയൻ സർക്കാറും കേരളത്തി​െൻറ വികസനവും ആലപ്പുഴയുടെ പങ്കും' വിഷയത്തിൽ അഞ്ചിന് പത്തിയൂരിലും 'വർത്തമാനകാല ഇന്ത്യ: യുവാക്കളും വിദ്യാർഥികളും' വിഷയത്തിൽ ആറിന് കണ്ടല്ലൂരിലും 'നവോത്ഥാന മൂല്യങ്ങളും വർത്തമാന കേരളീയ സമൂഹവും' വിഷയത്തിൽ എട്ടിന് ദേവികുളങ്ങരയിലും 'മതേതര ഇന്ത്യ: വെല്ലുവിളിയും പ്രതിരോധവും' വിഷയത്തിൽ 13ന് സസ്യമാർക്കറ്റിന് സമീപവും സെമിനാറുകൾ നടക്കും. ചരിത്രപ്രദർശനം, പുസ്തകോത്സവം, സാംസ്‌കാരിക പരിപാടികൾ, കലാകായിക മത്സരങ്ങൾ, മെഗാ തിരുവാതിര എന്നിവയും സംഘടിപ്പിക്കും. 15ന് 25,000 പേരുടെ പ്രകടനത്തിനുശേഷമാണ് സമ്മേളനം. പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'സാമ്പത്തിക സംവരണ നിലപാട് ജാതി സംവരണത്തോടുള്ള വെല്ലുവിളി' ആലപ്പുഴ: മുന്നാക്ക സമുദായങ്ങൾക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാറി​െൻറ തീരുമാനം ജാതി സംവരണത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം ഖാജ ഹുസൈന്‍ പറഞ്ഞു. സാമ്പത്തിക സംവരണത്തിനെതിരെ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് കെ.എസ്. ഷാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സാലിം, മെക്ക മുൻ സംസ്ഥാന സെക്രട്ടറി പി.എസ്. അഷറഫ്, പോപുലർ ഫ്രണ്ട് ജില്ല പ്രസിഡൻറ് എം.എസ്. നവാസ് നൈന, ബി.എസ്.പി ജില്ല ജനറൽ സെക്രട്ടറി പി.വി. നടേശൻ, സാംബവ മഹാസഭ ജില്ല പ്രസിഡൻറ് ഷാനവാസ് ചെറിയനാട്, വെൽെഫയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് നാസർ ആറാട്ടുപുഴ, ടി.കെ. നാസർ, മുഹമ്മദ്‌ റിയാസ് ഖാൻ, റഹിയാനത്ത് സുധീർ, മിനി നൈസാം, എ.ബി. ഉണ്ണി, കെ. റിയാസ്, കെ.എം. നൈന, സിയാദ് മണ്ണാമുറി, ബാലൻ വീയപുരം, എ.ജി. സൈഫുദ്ദീൻ, ഷഫീക്ക് പുന്നപ്ര, സിയാദ് പതിയാങ്കര, ഐ. സമീർ കായംകുളം, സവാദ് കായംകുളം, അനീസ് നാഥൻപറമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.