ബോട്ടുകളിലെ എൽ.ഇ.ഡി ടി.വികൾ നോക്കുകുത്തി; പാഴായത് ലക്ഷങ്ങൾ

പൂച്ചാക്കൽ: ജലഗതാഗത വകുപ്പി​െൻറ ബോട്ടുകളിലെ എൽ.ഇ.ഡി ടെലിവിഷനുകൾ നോക്കുകുത്തിയായി. ഏപ്രിലിൽ സ്ഥാപിച്ച ടി.വികളാണ് മാസങ്ങളായി പ്രവർത്തിപ്പിക്കാതെ മൂടിയിട്ടിരിക്കുന്നത്. യാത്രക്കാർക്ക് ബോട്ടിൽ ക്രമീകരിച്ച സുരക്ഷസംവിധാനങ്ങൾ, അവയുടെ പ്രവർത്തനം, വകുപ്പി​െൻറ ചരിത്രം, ജലസ്രോതസ്സുകളെ മനുഷ്യൻ എങ്ങനെയാണ് മലിനീകരിക്കുന്നത്, കേരളത്തിലെ വിനോദസഞ്ചാര മേഖലകൾ തുടങ്ങിയവയെക്കുറിച്ച ബോധവത്കരണം എന്നിവയാണ് ഇതിലൂടെ യാത്രക്കാരുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്നത്. ജലഗതാഗത വകുപ്പി​െൻറ 51 ബോട്ടിലാണ് വകുപ്പ് ടി.വി സ്ഥാപിച്ചതെന്നും ഇതിന് 8,90,950 രൂപ ചെലവാക്കിയതായും പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ആർ. സോമനാഥൻ ജലഗതാഗത വകുപ്പ് ഓഫിസർക്ക് നൽകിയ വിവരാവകാശ ചോദ്യങ്ങൾക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. എന്നാൽ, പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാത്തതിനെത്തുടർന്ന് അപ്പീൽ നൽകിയെങ്കിലും കൃത്യമായ ഉത്തരം നൽകിയില്ല. പെരുമ്പളം ദ്വീപിലും തവണക്കടവിലും അടക്കം ജില്ലയുടെ വിവിധ ബോട്ട്ജെട്ടികളിൽ ടി.വി പ്രവർത്തിക്കുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ആദ്യദിനങ്ങളിൽ നല്ല രീതിയിൽ ജീവനക്കാർ ടി.വി പ്രവർത്തിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് ഉണ്ടായില്ല. ആദ്യഘട്ടമെന്ന നിലയിൽ ടി.വികൾ പെൻഡ്രൈവ് ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. തുടർന്ന്, ഇത്തരം പരിപാടികളോടൊപ്പം സിനിമ,- ചിത്രഗീതം തുടങ്ങിയവയും കമ്പനികളുടെ പരസ്യങ്ങളും പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നു. പുതിയ സംവിധാനം ജലഗതാഗത വകുപ്പിന് വരുമാന മാർഗമായി മാറുമെന്നും പ്രതീക്ഷിച്ചാണ്‌ പദ്ധതി നടപ്പാക്കിയത്. പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്രദുരിതം പരിഹരിക്കാൻ ഒരു സ്പെയർ ബോട്ടുപോലും നൽകാതെ നടപ്പാക്കിയ പദ്ധതിക്കെതിരെ തുടക്കംമുതൽ പ്രതിഷേധം ഉയർന്നിരുന്നു. മീലാദ് സംഗമം മണ്ണഞ്ചേരി: അൽ-അൻവാർ ജസ്റ്റിസ് ആൻഡ് വെൽെഫയർ അസോസിയേഷൻ-, അജ്വ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.എം.എസ്‌.എ. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബുൽ ഫിദ ഉവൈസ് അമാനി മുഖ്യപ്രഭാഷണം നടത്തി. ഷാജഹൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു. ചികിത്സ സഹായ വിതരണം സിറാജ് കമ്പിയകം നിർവഹിച്ചു. മുജീബ് റഹ്മാൻ അസ്ലമി അജ്വ വിഷയാവതരണം നടത്തി. മീരാൻ ബാഖവി മേതല, ഇർഷാദ് അസ്ഹരി, അയ്യൂബ് മന്നാനി, സുൽഫിക്കർ മുസ്ലിയാർ, അൻസാരി ആലപ്പുഴ, ഉബൈദ് പാനൂർ, ഷാജി പനമ്പള്ളി, കബീർ മൗലവി, നൗഷാദ് മുസ്‌ലിയാർ, കാസിം കരുമാടി, റിയാസ് കുന്നപ്പള്ളി, ഷംനാസ്, അബ്ദുൽ ഖാദർ, അഷ്കർ, നുറുദ്ദീൻ ഷമീർ, അൻസിൽ എന്നിവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻറ് അബ്ദുന്നാസിർ മഅ്ദനി രിസാലത്തുന്നബി സന്ദേശം ബംഗളൂരുവിൽനിന്ന് ഫോണിലൂടെ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.