പ്രാർഥന സമ്മേളനം

മണ്ണഞ്ചേരി: തയ്യില്‍വെളി ജലാലിയ്യ ജുമാമസ്ജിദി​െൻറ നേതൃത്വത്തില്‍ സ്വലാത്ത് വാര്‍ഷിക മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കോയക്കുട്ടി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹാഷിം സഖാഫി ഐലക്കാട്, മീരാന്‍ ബാഖവി മേതല എന്നിവർ നേതൃത്വം നല്‍കി. കെ. നജീബ് സമ്മാനദാനം നിര്‍വഹിച്ചു. എം.എം. ഹനീഫ് മൗലവി, അബ്ദുൽ കരീം സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി, കെ.എ. ജാഫര്‍ കുഞ്ഞാശാന്‍, ബി. അനസ്, മശ്ഹൂര്‍ കോയ തങ്ങള്‍, സിയാദ്‌ കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നാസര്‍ കോര്യംപള്ളി സ്വാഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു. വിവേകാനന്ദസ്പര്‍ശം ചരിത്രസൂക്ത പ്രദര്‍ശനം മണ്ണഞ്ചേരി: തെക്കനാര്യാട് ഗവ. വി.വി.എസ്.ഡി എല്‍.പി സ്കൂളില്‍ വിവേകാനന്ദസ്പര്‍ശം -ചരിത്രസൂക്ത പ്രദര്‍ശനം സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതി​െൻറ 125-ാം വാര്‍ഷികത്തി​െൻറ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. എസ്.ആര്‍.ജി കണ്‍വീനര്‍ ടി.ആര്‍. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.കെ. ഉല്ലാസ്, ടെനി വർഗീസ്, നീതു, രമ്യ, ലക്‌ടീഷ്യ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.