കായംകുളം: നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുെന്നന്നാരോപിച്ച് വഴിയോര കച്ചവടക്കാരെയും അവരുടെ വാഹനങ്ങളും സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായി. ഭരണമുന്നണിയിലെ ഘടകകക്ഷിയായ സി.പി.െഎയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നഗരസഭ കവാടത്തിൽ എത്തിയതാണ് വിവാദത്തിന് കാരണമായത്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഉപദേശക സമിതി എടുത്ത തീരുമാനം പൊലീസ് അട്ടിമറിക്കുകയാണെന്ന് കാട്ടി നഗരസഭ ചെയർമാൻ രംഗത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടിയുമായി ഇറങ്ങിയത്. ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന നാലുചക്ര വാഹനങ്ങൾ റോഡിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതിയും നൽകിയിരുന്നു. ഇതിൽ അലംഭാവം ഉണ്ടായതോടെയാണ് സി.പി.എം നേതാവുകൂടിയായ ചെയർമാൻ എൻ. ശിവദാസൻ പൊലീസിനെതിരെ തിരിഞ്ഞത്. ഇതോടെ ചൊവ്വാഴ്ച റോഡിലിറങ്ങിയ പൊലീസ് സാധനസാമഗ്രികളുമായി നഗരത്തിലെ മുഴുവൻ നാലുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് എ.െഎ.ടി.യു.സി നേതൃത്വത്തിൽ കച്ചവടക്കാർ നഗരസഭക്ക് മുന്നിൽ ധർണ നടത്തി. ധർണ സി.പി.എം ജില്ല കമ്മിറ്റി അംഗം എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രസാദ്, ജലീൽ എസ്. പെരുമ്പളത്ത്, ഷമീർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ചെയർമാനുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിൽ വാഹനങ്ങൾ വിട്ടയക്കുകയായിരുന്നു. അതേസമയം, നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുംവിധം വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് ചെയർമാൻ എൻ. ശിവദാസൻ വ്യക്തമാക്കി. തിരക്കേറിയ താലൂക്ക് ആശുപത്രി, കോടതി, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നീ ഭാഗങ്ങളിലെ കച്ചവടം അനുവദിക്കില്ലെന്നും ചെയർമാൻ പറഞ്ഞു. ആശുപത്രി വളപ്പിലെ കൃഷിയിടം വെട്ടിനശിപ്പിച്ചു കായംകുളം: ഗവ. ആശുപത്രി വളപ്പിലെ കൃഷിയിടം വെട്ടിനശിപ്പിച്ച നടപടി വിവാദത്തിലേക്ക്. ആശുപത്രി ഒാഫിസുമായി ബന്ധപ്പെട്ട ശീതസമരമാണ് നശിപ്പിക്കലിന് കാരണമായത്. കുലച്ച വാഴകളടക്കമാണ് വൃത്തിയാക്കലിെൻറ മറവിൽ വെട്ടിയത്. ശസ്ത്രക്രിയ വാർഡിനോട് ചേർന്ന് വാഴ, ചേമ്പ്, പപ്പായ എന്നിവയാണ് കൃഷി ചെയ്തിരുന്നത്. വർഷങ്ങൾക്കുമുമ്പാണ് ഇവിടെ കൃഷി തുടങ്ങിയത്. താൽക്കാലിക ജീവനക്കാർക്കായിരുന്നു ഇതിെൻറ ചുമതല. വളവും ഇവർക്ക് നൽകിയിരുന്നു. എന്നാൽ, പുതിയ സൂപ്രണ്ട് ഇതിനെ നിയമപരമായ നിലയിൽ ലേലം ചെയ്തു. ഇതാണ് വെട്ടിനശിപ്പിക്കലിന് കാരണമായതെന്ന് അറിയുന്നു. അതേസമയം, കൊതുക് വളരുന്നതിനാൽ പരിസരം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിെൻറ അടിസ്ഥാനത്തിലാണ് കൃഷിയിടം ഒഴിവാക്കിയതെന്നാണ് ജീവനക്കാർ പറയുന്നത്. ആശുപത്രി വളപ്പിലെ കൃഷി ലേലം ചെയ്യാൻ എച്ച്.എം.സി തീരുമാനിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശുപത്രി ഒാഫിസിന് വീഴ്ച സംഭവിച്ചതായും നഗരസഭ ചെയർമാൻ എൻ. ശിവദാസൻ പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.