അമ്പലപ്പുഴ: പൊതു ആരോഗ്യ വകുപ്പിന് കീഴിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായപരിധി ഉയർത്തിയതിനെതിരെ കേരള മെഡിക്കോസ് ജോയൻറ് ആക്ഷൻ കൗൺസിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ സൂചന സമരം നടത്തി. സമരം ഒ.പി ചികിത്സയെ ബാധിച്ചു. എം.ബി.ബി.എസ് വിദ്യാർഥികൾ, ഹൗസ് സർജൻ ഡോക്ടർമാർ, പി.ജി െറസിഡൻറ് ഡോക്ടർമാർ, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഡോക്ടർമാർ, ജൂനിയർ ഡോക്ടർമാർ എന്നിവർ ഒത്തുചേർന്നാണ് 24 മണിക്കൂർ സൂചനപണിമുടക്ക് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങിയ സമരം ബുധനാഴ്ചയാണ് അവസാനിക്കുക. അത്യാഹിത വിഭാഗം, ഐ.സി.യു, ഓപറേഷൻ തിയറ്റർ, ലേബർ റൂം എന്നീ വിഭാഗങ്ങെള സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. പ്രതിഷേധ ധർണക്കും മാർച്ചിനുംശേഷം സമരക്കാർ രക്തദാനവും നടത്തി. ധർണയിൽ ഡോക്ടർമാരായ സിയാദ്, ബാലു, സായൂജ്, ജോസ് കുര്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.