പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കേരള സര്‍വകലാശാല ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ത്രിവത്സര എൽഎല്‍.ബി (യൂനിറ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിർണയത്തിനും ഓണ്‍ലൈനായി അപേക്ഷിേക്കണ്ട അവസാനതീയതി ജനുവരി 20. മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എല്‍എല്‍.ബി, ബി.കോം എല്‍എല്‍.ബി, ബി.ബി.എ എല്‍എല്‍.ബി, പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിർണയത്തിനും അപേക്ഷിക്കേണ്ട അവസാനതീയതി ജനുവരി ഒമ്പത്. വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈയില്‍ നടത്തിയ ഫൈനല്‍ എം.എ സംസ്‌കൃതം സപ്ലിമെൻററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലങ്ങളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ഭിന്നശേഷിക്കാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. തിയറി പരീക്ഷയുടെ ആകെ മാര്‍ക്കിെൻറ 10 ശതമാനം ലഭിക്കുന്നവര്‍ക്ക് മാർക്കിെൻറ 25 ശതമാനം ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും. ഒക്‌ടോബര്‍ 10 മുതലുള്ള പരീക്ഷകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. സീറ്റൊഴിവ് (ഐ.യു.സി.ജി.ഐ.എസ്.ടി) പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജിയില്‍ ഒരു എസ്.ടി സീറ്റ് ഒഴിവുണ്ട്. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എന്‍വയണ്‍മെൻറ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് ഇവയില്‍ ഏതിലെങ്കിലും പി.ജി ബിരുദം. താൽപര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഡിസംബര്‍ 22ന് മുമ്പ് ഹാജരാകണം. ഫോണ്‍: 0471 2308214, വിശദവിവരങ്ങള്‍ക്ക് www.cgist.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.