ഹരിപ്പാട്: സംസ്ഥാന കൃഷി വകുപ്പിെൻറ സഹകരണത്തോെട നങ്ങ്യാർകുളങ്ങര ടി.കെ. മാധവ മെമ്മോറിയൽ കോളജിലെ എൻ.എസ്.എസ് യൂനിറ്റും വിവിധ വകുപ്പുകളും സംയുക്തമായി ഹൈടെക് കൃഷി ആരംഭിച്ചു. വെള്ളത്തിനൊപ്പം ഡ്രിപ് ഇറിഗേഷനിലൂടെ വളവും ചേർത്തുനൽകുന്നതാണ് കൃഷിരീതി. ആദ്യഘട്ടത്തിൽ കോളജ് കാമ്പസിലെ 10 ഏക്കർ സ്ഥലത്ത് പച്ചക്കറി, നെല്ല്, എള്ള്, വാഴ, കിഴങ്ങ് എന്നിവ കൃഷി ചെയ്യും. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ജെ. പ്രേംകുമാർ പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആർ.ഡി.സി കൺവീനർ കെ. അശോക പണിക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷേർളി പി. ആനന്ദ്, കൃഷി വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഏലിയാമ്മ വി. ജോൺ, ഹരിപ്പാട് അസി. ഡയറക്ടർ എലിസബത്ത് ഡാനിയേൽ, കൃഷി ഓഫിസർ സുമി മോഹൻ, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. ഇന്ദിര അശോക്, ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ ഡോ. ടി. ശ്രീജ, പി.ടി.എ വൈസ് പ്രസിഡൻറ് പി.വി. സുദേവൻ, എൻ.എസ്.എസ് വളൻറിയർ ഹരി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. വിനോദ് ഹരിദാസ്, ഡോ. ഷീല, ജന്തുശാസ്ത്ര വിഭാഗം മേധാവി പ്രഫ. പി. ശ്രീമോൻ എന്നിവർ നേതൃത്വം നൽകി. കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക് അരൂർ: കണ്ടെയ്നർ ലോറി ഇടിച്ച് റോഡിൽ വീണ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരുക്കേറ്റു. അനീഷ് (31), വിനോദ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂർ മുക്കം-ബൈപാസ് റോഡിലായിരുന്നു അപകടം. റോഡിെൻറ പുനർനിർമാണത്തെത്തുടർന്ന് ഉയരം കൂടിയതുമൂലം കുറുകെ വലിച്ചിരിക്കുന്ന കേബിളുകളിൽ കണ്ടെയ്നർ ലോറികൾ തട്ടുന്നത് പതിവാണ്. ഉംറ പഠനക്ലാസ് അമ്പലപ്പുഴ: വളഞ്ഞവഴി ബാബു മക്ക ഉംറ സർവിസിെൻറ നേതൃത്വത്തിൽ 24ന് പുറപ്പെടുന്ന സംഘത്തിന് ഉംറ പഠനക്ലാസ് ബുധനാഴ്ച രാവിലെ 10ന് വളഞ്ഞവഴി വ്യാപാരി ഭവനിൽ നടക്കും. സുബൈർ മുസ്ലിയാർ ക്ലാസ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.