വേതന പാക്കേജ് അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കില്ല -റേഷൻ വ്യാപാരികൾ ആലപ്പുഴ: സർക്കാർ അംഗീകരിച്ച വേതന പാക്കേജ് അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 45 ക്വിൻറൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന റേഷൻ കടകൾക്ക് 16,000 രൂപ പ്രതിമാസ വരുമാനം ലഭ്യമാക്കുമെന്നാണ് പാക്കേജിൽ പറഞ്ഞിരുന്നത്. ഇത് ലഭിക്കുന്നതിന് ഒരുക്വിൻറൽ ഭക്ഷ്യധാന്യത്തിന് കമീഷനായി 220 രൂപയും ബാക്കി തുക സപോർട്ടിവ് പേമെൻറായും നൽകുമെന്നാണ് അറിയിച്ചിരുന്നത്. പാക്കേജ് ഭാഗമായി ഒരുറേഷൻകടയും പൂട്ടില്ലെന്നും റേഷൻകടകൾ പുനഃക്രമീകരിച്ച് വിതരണം ചെയ്യാവുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് ഏകീകരിക്കുമെന്നുമായിരുന്നു ഉറപ്പ്. എന്നാൽ, ഇപ്പോൾ 75 ക്വിൻറലാക്കി വിതരണത്തോത് ക്രമപ്പെടുത്താനാണ് ഭക്ഷ്യവകുപ്പ് തീരുമാനം. ഇത് കേരളത്തിലെ റേഷൻകടകൾ പൂട്ടാൻ ഇടയാക്കും. ജനറൽ സെക്രട്ടറി എസ്. സുരേന്ദ്രൻ, സെക്രട്ടറി എൻ. ഷിജീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.