സര്‍ക്കാര്‍ നയം: കടകള്‍ ഉപേക്ഷിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍

കൊച്ചി: ഭക്ഷ്യധാന്യ വിൽപന ശരാശരി 75 ക്വിൻറല്‍ വേണമെന്ന് ഉത്തരവിറക്കി റേഷന്‍ കടകള്‍ക്കുനേരേ സര്‍ക്കാര്‍ വാളോങ്ങിയാല്‍ കടകള്‍ ഉപേക്ഷിക്കുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാർത്തക്കുറിപ്പിൽ അറിയിച്ചു. 75 ക്വിൻറല്‍ വില്‍പന വരത്തക്കവണ്ണം റേഷന്‍ കടകളുടെ എണ്ണം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൊതുവിതരണ സമ്പ്രദായം തകര്‍ക്കും. സംസ്ഥാനത്തെ പകുതിയിലധികം റേഷൻ കടകള്‍ക്കും പൂട്ടുവീഴും. ഇത് ഉപഭോക്താക്കളെ ദുരിതത്തിലാക്കും. ഇതുസംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കിവരുന്ന ഗോതമ്പുവിതരണം ജനുവരി മുതല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.