എസ്.സി-എസ്.ടി രാഷ്ട്രീയകാര്യ സമിതി രൂപവത്കരിക്കും കൊച്ചി: പട്ടികജാതി-വർഗ വിഭാഗങ്ങളോട് രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന അവഗണനക്കും വിവേചനങ്ങൾക്കും എതിരെ പ്രതികരിക്കാനും രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാനും എസ്.സി-എസ്.ടി രാഷ്ട്രീയകാര്യ സമിതി രൂപവത്കരിക്കാൻ എസ്.സി-എസ്.ടി സ്റ്റേറ്റ് കോഒാഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. എം.എ. കൃഷ്ണൻകുട്ടി, ശിവൻ കദളി, എം.കെ. അംബേദ്കർ, പി.പി. ചന്തു, കെ.കെ. അപ്പു എന്നിവരെ ഉൾപ്പെടുത്തി ഒാർഗനൈസിങ് കമ്മിറ്റിക്ക് രൂപം നൽകി. ചെയർമാൻ എം.എ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ശിവൻ കദളി, എം.കെ. അംബേദ്കർ, പി.പി. ചന്തു, കെ.െഎ. കൃഷ്ണൻകുട്ടി, കെ.കെ. അപ്പു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.