കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിെൻറ (കിറ്റ്സ്) എറണാകുളം, മലയാറ്റൂർ സെൻററുകളിൽ നാഷനൽ അർബൻ ലൈവ്ലിഹുഡ് മിഷൻ (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി ഏഴുമാസത്തെ സൗജന്യ മൾട്ടി കുസിൻ കുക്ക് കോഴ്സിന് അപേക്ഷിക്കാം. നാലുമാസത്തെ പഠനവും മൂന്നുമാസത്തെ ഹോട്ടൽ പരിശീലനവുമാണ്. വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. 18-28 പ്രായപരിധിയിെല മുനിസിപ്പാലിറ്റിയുടെയോ കോർപറേഷെൻറയോ പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഫോൺ: 0484 -2401008.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.