തെരുവുനായ്​ ആക്രമണം: നഷ്​ടപരിഹാരം വൈകിക്കരുത് -^കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

തെരുവുനായ് ആക്രമണം: നഷ്ടപരിഹാരം വൈകിക്കരുത് --കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കൊച്ചി: തെരുവുനായ് ആക്രമണത്തിനിരയായ ഇരിങ്ങാലക്കുട സ്വദേശി പി.എസ്. ബിജുവിന് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിച്ച് സുപ്രീം കോടതി അനുവദിച്ച മുഴുവന്‍ തുകയും ഉടന്‍ നല്‍കണമെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി ഒന്നേകാല്‍ ലക്ഷം പേര്‍ തെരുവുനായ് ആക്രമണത്തിനിരയാവുമ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ ദിവസംതോറും തെരുവുനായ് ആക്രമണത്തി​െൻറ രൂക്ഷത വർധിക്കുകയാണ്. ഈ അവസരത്തില്‍ അവശതയനുഭവിക്കുന്നവരെ തേടിപ്പിടിച്ച് സഹായമെത്തിക്കുന്നതിന് പകരം, പരമോന്നത കോടതി നിയമിച്ച കമീഷന്‍ അനുവദിച്ച നഷ്ടപരിഹാരത്തെ വെച്ചുതാമസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.