ലൈഫ് മിഷന്‍ പദ്ധതി വേഗത്തിലാക്കാൻ യോഗം ചേർന്നു

പദ്ധതിയില്‍ 3927- പേരെയാണ് തെരഞ്ഞെടുത്തത് മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതി വേഗത്തിലാക്കാൻ യോഗം ചേര്‍ന്നു. പദ്ധതിയില്‍ ഭവനരഹിതരായ 1220-പേരും ഭൂരഹിത ഭവനരഹിതര്‍ 2707-പേരുമടക്കം 3927- പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതര്‍ അപേക്ഷ നല്‍കിയത് പായിപ്ര ഗ്രാമപഞ്ചായത്തിലാണ്. വീടും സ്ഥലവുമില്ലാത്ത 540-പേരും വീടില്ലാത്ത 300-പേരുമാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ ഇനിയും വര്‍ധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാൻ ഭൂമി കണ്ടെത്താനും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമാണ് യോഗം ചേര്‍ന്നത്. ലൈഫ് മിഷന്‍ ഭവനസമുച്ചയങ്ങളുടെ നിര്‍മാണത്തിന് 50-സ​െൻറ് സ്ഥലമാണ് കണ്ടെത്തേണ്ടത്. ഇതിന് നിയോജക മണ്ഡലത്തിലെ റവന്യൂ പുറമ്പോക്കുഭൂമിയും എം.വി.ഐ.പി പുറമ്പോക്കുഭൂമിയും കണ്ടെത്താന്‍ അതത് വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി. സൗജന്യമായി സ്വകാര്യ വ്യക്തികളില്‍നിന്ന് സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചു. എല്ലാ പഞ്ചായത്തിലും പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരും. ഐ.എ.വൈ ഭവനപദ്ധതിയിലെ പാതിവഴിയില്‍ നിർമാണം നിലച്ച നൂറ്റമ്പതോളം വീടുകൾ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കും. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കഴിയാത്തവരെ ചേർക്കാൻ നടപടി സ്വീകരിക്കും. ലൈഫ് ഭവനപദ്ധതിക്ക് പല പഞ്ചായത്തിലും കണ്ടെത്തിയ സ്ഥലത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധമുയരുന്നുണ്ട്. ഇത് പരിഹരിക്കാൻ ഈ പ്രദേശങ്ങളില്‍ ബോധവത്കരണമടക്കമുള്ള പരിപാടികള്‍ക്ക് രൂപം നല്‍കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ വള്ളമറ്റം കുഞ്ഞ്, ജോഷി സ്‌കറിയ, ലത ശിവന്‍, ലീല ബാബു, ആലീസ് കെ. ഏലിയാസ്, സാബു വള്ളോംകുന്നേല്‍, ജോര്‍ഡി എന്‍. വര്‍ഗീസ്, ആനീസ് ക്ലീറ്റസ്, അലക്‌സി സ്‌കറിയ, ലൈഫ് മിഷന്‍ ജില്ല കോ-ഒാഡിനേറ്റര്‍ ഏണസ്റ്റ് തോമസ്, തഹസില്‍ദാര്‍ റെജി പി. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. മധു, എം.പി. ഇബ്രാഹിം, സജി കെ. വര്‍ഗീസ്, അയ്യൂബ് പള്ളിക്കുടം, മേരി തോമസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.