ചികിത്സ സഹായം കണ്ടെത്താൻ ബസ് സർവിസ്

മൂവാറ്റുപുഴ: ജോയല്‍ ചികിത്സ സഹായഫണ്ട് സമാഹരണത്തിന് ചൊവ്വാഴ്ച ബസുടമകള്‍ സൗജന്യ സര്‍വിസ് നടത്തി. മൂവാറ്റുപുഴ --കാളിയാര്‍ റൂട്ടിലോടുന്ന ഗ്ലോറിയ, കോതമംഗലം റൂട്ടിലോടുന്ന ജീവ എന്നീ ബസുകളാണ് െബ്രയിന്‍ ട്യൂമര്‍ ബാധിതനായ വിദ്യാര്‍ഥി ജോയലിന് വേണ്ടി സര്‍വിസ് നടത്തിയത്. ഗ്ലോറിയ ബസി​െൻറ സര്‍വിസ് പോത്താനിക്കാട് ടൗണില്‍ ഫാ. ആൻറണി പുത്തന്‍കുളം ഫ്ലാഗ് ഓഫ് ചെയ്തു. മൂവാറ്റുപുഴ നെഹ്‌റു പാര്‍ക്ക് മുതല്‍ ലത ബസ് സ്റ്റാൻഡ് വരെ ബസിലും പിന്നീട് ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിലും ധനസമാഹരണത്തിന് എല്‍ദോ എബ്രഹാം എം.എല്‍.എ നേതൃത്വം നല്‍കി. ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സജി കെ. വര്‍ഗീസ്, വിന്‍സന്‍ ഇല്ലിക്കല്‍, ജേക്കബ് മണിത്തോട്ടം, എല്‍ദോസ് തുരുത്തേല്‍, ജിമ്മി തോമസ്, മേരി തോമസ്, ടി.എ. കൃഷ്ണന്‍കുട്ടി, ജറീഷ് തോമസ്, ശാന്തി അബ്രഹാം, എ.കെ. സിജു, ജയിംസ് കാവുമാരി, വികസനപാത വാട്‌സ്ആപ് ഗ്രൂപ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വികസനപാതയില്‍ പോത്താനിക്കാട് എന്ന വാട്സ്ആപ് കൂട്ടായ്മയാണ് ധനശേഖരണത്തിന് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.