കൂത്താട്ടുകുളം: പൈതൽ കൃഷിപാഠത്തിലൂടെ കൃഷിയെ പാഠപുസ്തകമാക്കാൻ കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾ ഒരുങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ച പ്രീ പ്രൈമറി പാഠ്യപദ്ധതി പ്രകാരം പഞ്ചേന്ദ്രിയങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തിയുള്ള പഠനരീതികൾക്കാണ് പ്രാധാന്യം നൽകുന്നത്. വിവിധ തരം പച്ചക്കറികൾ, പഴങ്ങൾ, ഇവയുടെ വളർച്ച, ഉപയോഗം, കറികൾ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിസരപഠനം കൂടുതൽ ആസ്വാദ്യകരമാക്കാനാണ് നീക്കം. ഓരോ കുട്ടിയും ഓരോ പച്ചക്കറിത്തൈയാണ് നടുന്നത്. തക്കാളി, വഴുതന, പയർ, കോവൽ, ചീര തുടങ്ങി പത്തിനം തൈ ജൈവരീതിയിൽ നട്ടുവളർത്തും. 100 ഗ്രോബാഗുകളിലാണ് കൃഷി ആരംഭിച്ചത്. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക ആർ. വത്സലദേവി, കെ.പി. രേഖ, മഞ്ജു മാത്യു, കെ.എൻ. ഉഷ, അൽഫോൻസ മാത്യു എന്നിവർ നേതൃത്വം നൽകി. കോടതി സന്ദർശിച്ചു കൂത്താട്ടുകുളം: കോടതിപ്രവർത്തനങ്ങൾ നേരിൽക്കണ്ട് മനസ്സിലാക്കാൻ വടകര സെൻറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കാഡറ്റുകൾ കൂത്താട്ടുകുളം കോടതി സന്ദർശിച്ചു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജിജി തോമസ്, പബ്ലിക് പ്രോസിക്യൂട്ടർ പി.സി. ജാേവദ്, സൂപ്രണ്ട് ജോഷി മാത്യു എന്നിവർ കുട്ടികൾക്ക് കോടതി പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർ സിബി അച്യുതൻ, ജോമോൻ ജോയി, എൻ.ജി. ജോസ് മേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.