മട്ടാഞ്ചേരി: ഓഖി ദുരന്തത്തിൽ കാണാതായവരെ തേടി കൊച്ചിയിൽനിന്നുള്ള സംഘം പുറപ്പെട്ടു. ഫോർട്ട്കൊച്ചി അഴിമുഖത്ത് തോപ്പുംപടി, മുനമ്പം ഹാർബറുകളിലെ ബോട്ടുകൾ ഒത്തുചേർന്നാണ് ചൊവ്വാഴ്ച ഉച്ചക്ക് 12ന് കടലിലേക്ക് നീങ്ങിയത്. കൊച്ചി -മുനമ്പം ഹാർബറിൽനിന്ന് 27 മത്സ്യ ബന്ധനബോട്ടുകളും ചെറുകപ്പൽ മത്സ്യകുമാരിയുമുണ്ട്. ക്യാപ്റ്റൻ സുവർണൻ, അസിസ്റ്റൻറ് ക്യാപ്റ്റൻ സുമിത് എന്നിവരടങ്ങുന്ന 10 പേരും നീണ്ടകര മറൈൻ എൻഫോഴ്സ്മെൻറ് സബ് ഇൻസ്പെക്ടർ എ.എസ്. സുരേഷിെൻറ നേതൃത്വത്തിൽ അഞ്ചുപേരും 27 ബോട്ടിലായി മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി കെ.ജി. രാജീവെൻറ നേതൃത്വത്തിൽ 140 മത്സ്യത്തൊഴിലാളികളുമാണ് കൊച്ചിയിലെ തിരച്ചിൽ സംഘത്തിലുള്ളത്. കരയിൽനിന്ന് കടലിൽ 200 നോട്ടിക്കൽ മൈൽ ദൂരത്തിൽ (450 കിലോമീറ്റർ) കൊച്ചി മുതൽ കണ്ണൂർ വരെയുള്ള മേഖലയിലാണ് കൊച്ചി സംഘം തിരച്ചിൽ ദൗത്യം നടത്തുകയെന്ന് എസ്.ഐ എ.എസ്. സുരേഷ് പറഞ്ഞു. 22ന് രാത്രി സംഘം തിരിച്ചെത്തും. ടൂറിസം വകുപ്പ് ഉത്സവം കൊച്ചി: ടൂറിസം വകുപ്പ് ഉത്സവത്തിെൻറ ഭാഗമായി അനുഷ്ഠാന നാടോടി കലാരൂപങ്ങളുടെ അവതരണം ജനുവരി അഞ്ചുമുതല്‍ 11 വരെ ജില്ലയിലെ ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയര്‍, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും. ഇതിന് പ്രത്യേക സംഘാടക സമിതി രൂപവത്കരിക്കും. ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടൂറിസം ജോയൻറ് ഡയറക്ടര്‍ പി.ജി. ശിവന്‍, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാര്‍ എന്നിവര്‍ ഗ്രീന്‍ കാര്‍പറ്റ് സംരംഭത്തെക്കുറിച്ച് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.