ലഹരിക്കെതിരെ മനസ്സി​െൻറ പ്രതിരോധശക്​തി വർധിപ്പിക്കണം- ^മന്ത്രി രവീന്ദ്രനാഥ്

ലഹരിക്കെതിരെ മനസ്സി​െൻറ പ്രതിരോധശക്തി വർധിപ്പിക്കണം- -മന്ത്രി രവീന്ദ്രനാഥ് കൊച്ചി: ലഹരിക്കെതിരെ മനസ്സി​െൻറ പ്രതിരോധശക്തി വർധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. 'വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം' വിഷയത്തില്‍ നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ വിവിധ തലത്തിെല പദ്ധതികൾ സര്‍ക്കാര്‍ നടപ്പാക്കും. ഹൈടെക് വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കും അധ്യാപകര്‍ മാറണം. ഇതിന് പരിശീലനവും നൽകിവരുന്നു. വിദ്യാർഥി രാഷ്ട്രീയം കാമ്പസുകളില്‍ നിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന തിക്തഫലങ്ങളിലൊന്നാണ് ലഹരിമരുന്നുകളുടെ ഉപയോഗം വർധിക്കുന്നത്. ഇത്തരത്തിെല കാര്യങ്ങളും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഹരിയില്‍നിന്ന് വിദ്യാർഥികളെ മുക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസത്തി​െൻറ ഭാഗമായി കൂടുതല്‍ ജനകീയ ചര്‍ച്ചകള്‍ കേരളത്തി​െൻറ വിവിധഭാഗങ്ങളില്‍ നടക്കേണ്ടതുണ്ട്. ചര്‍ച്ചകളില്‍ വന്ന നിർദേശങ്ങള്‍ സ്വീകരിച്ച് തയാറാക്കുന്ന മൊഡ്യൂള്‍ ലഹരിവിരുദ്ധ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ കെ.സി. ജോസഫ്, എം. സ്വരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്യക്ഷമമായ രീതിയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്ക് പ്രധാന പങ്കുവഹിക്കാനാവുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ നെല്‍സണ്‍ പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കണം. പൊതുസമൂഹത്തെ സ്‌കൂളുകളുമായി അടുപ്പിക്കുന്നതുവഴി ലഹരി ഉപയോഗത്തിന് പരിഹാരമുണ്ടാകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എസ്.ആര്‍.സി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം കൊച്ചി: കേരള സ്‌റ്റേറ്റ് റിസോഴ്‌സ് സ​െൻററി​െൻറ കമ്യൂണിറ്റി കോളജില്‍ വിവിധ ഡിപ്ലോമ-- സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, ലേണിങ്, ഡിസെബിലിറ്റി, സെര്‍ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗണ്‍സലിങ് സൈക്കോളജി, ലൈഫ് സ്‌കില്‍ എജുക്കേഷന്‍, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ക്ലാസിക്കല്‍ ആന്‍ഡ് കമേഴ്‌സ്യല്‍ ആര്‍ട്‌സ്, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.ടി.പി, വേർഡ് പ്രോസസിങ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകള്‍. ഡിപ്ലോമ കോഴ്‌സിന് ഒരുവര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് കാലയളവ്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫിസില്‍നിന്ന് 200 രൂപക്ക് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.src.kerala.gov.in , www.srccc.in. ഫോണ്‍: 0471 2325101, 2326101.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.