കൊച്ചി: എറണാകുളത്ത് വീടുകൾ ആക്രമിച്ച് മോഷണം നടത്തിയ സംഘം മഹാരാഷ്ട്രയിലെ കുപ്രസിദ്ധ മോഷണസംഘമായ ചൗഹാൻ ഗ്യാങ്ങെന്ന് സംശയം. അന്വേഷണത്തിെൻറ ഭാഗമായി പൊലീസിെൻറ ഒരുസംഘം പുണെയിലെത്തി. 2009ൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന മോഷണത്തിെൻറ അന്വേഷണം ചെന്നുനിന്നത് ചൗഹാൻ ഗ്യാങ്ങിലായിരുന്നു. സമാനരീതിയിലായിരുന്നു പുല്ലേപ്പടിയിലെ കവർച്ചയും. മോഷണരീതിയും കവർച്ചക്ക് തെരഞ്ഞെടുത്ത സ്ഥലത്തിെൻറ സ്വഭാവവും പരിശോധിച്ചശേഷം നഗരത്തിലെ പൊലീസുകാർക്ക് ഐ.ജി അയച്ച സർക്കുലറിലാണ് ചൗഹാൻ ഗ്യാങ്ങിനെക്കുറിച്ച സൂചന നൽകിയത്. സംഘത്തലവൻ വികാസ് ഗോഡാജി ചൗഹാനോ അയാളുടെ കൂട്ടാളികളോ ആകാം കേരളത്തിലെ മോഷണത്തിനുപിന്നിലെന്നാണ് പൊലീസ് കരുതുന്നത്. കണ്ണമ്മൂലയിലും എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും വീട്ടുകാരെ ആക്രമിച്ച രീതിയിലെ സാമ്യമാണ് സംഘത്തെ സംശയിക്കാനുള്ള പ്രധാന കാരണം. തിരുവനന്തപുരത്ത് നടന്ന കവർച്ചയിലെ പ്രതികൾ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള പുണെയിൽനിന്നുള്ള സംഘമാണെന്ന് വ്യക്തമായിരുന്നു. അന്ന് അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസിന് കൈമാറിയ സംഘത്തലവൻ വികാസ് ഗോഡാജി ചൗഹാൻ ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ഒരു മൊബൈൽ ഫോൺ മാത്രമാണ് ഇവർ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവരെ പിടികൂടുന്നത് എളുപ്പമല്ല. കൊച്ചിയിൽ നടന്ന കവർച്ചക്ക് തദ്ദേശീയരായ ആളുകളോ സംഘമോ സഹായിച്ചിട്ടുണ്ടാകുമെന്ന സംശയവും പൊലീസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.