സുരക്ഷയിൽ ആശങ്ക; നഗരവാസികൾ കാമറകൾക്ക്​ പിന്നാലെ

കൊച്ചി: നഗരത്തിൽ കവർച്ചയും സാമൂഹികവിരുദ്ധ ശല്യവും പതിവായതോടെ നഗരവാസികൾ വീടുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. വീടും സ്വത്തും കാമറ നിരീക്ഷണത്തിന് കീഴിലാക്കിയാൽ കവർച്ച തടയാൻ സാധിച്ചില്ലെങ്കിലും പ്രതികളെ കണ്ടെത്തി സ്വത്ത് തിരികെ പിടിക്കാമെന്നാണ് ചിന്ത. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന പ്രവണത മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിവരുകയാണ്. പല കേസുകളും തെളിയിക്കാൻ സഹായകമാവുന്നത് സി.സി.ടി.വി ദൃശ്യങ്ങളാണ്. വീടുകളിൽ കാമറ സ്ഥാപിക്കാൻ രണ്ടു വർഷമായി ആളുകൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് വ്യാപാരിയായ സൈബർട്രോൺ ഇൻഫോ സർവിസിലെ അജ്മൽ പറഞ്ഞു. ചിത്രങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്ന ഉയർന്ന റെസലൂഷനുള്ള കാമറക്കാണ് ആവശ്യക്കാരേറെ. അകത്തു വെക്കാൻ ഡൗൺ കാമറയും പുറത്തേക്ക് ബുള്ളറ്റിൻ കാമറകളുമാണ് ഉപയോഗിക്കാറ്. നാല് കാമറകൾ, ഡി.വി.ആർ, മോണിറ്റർ, ഹാർഡ് ഡിസ്ക്, കേബിളുകൾ എന്നിവയടങ്ങുന്ന സെറ്റിന് 20,000 മുതൽ 25000 വരെയാണ് വില. ഒരു ടി.ബി മെമ്മറിയുള്ള ഹാർഡ് ഡിസ്കിൽ രണ്ടാഴ്ച വരെയുള്ള ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാം. കവർച്ച നടന്നശേഷം ആളെ കണ്ടെത്താൻ കാമറകൾ സഹായിക്കുമെങ്കിൽ കവർച്ചയെ പ്രതിരോധിക്കാൻ സഹായിക്കുന്നു എന്നതാണ് അലാറം സംവിധാനങ്ങളുടെ പ്രത്യേകത. പ്രധാന കൺട്രോൾ യൂനിറ്റും സെൻസറുകളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ഡോർ സെൻസറുകൾ, മോഷൻ സെൻസറുകൾ എന്നിവയാണ് പ്രധാനം. ഡോർ സെൻസർ അലാറം വാതിലുകളിലാണ് സ്ഥാപിക്കുക. ഉടമസ്ഥന് റിമോട്ട് കൺട്രോളർ വഴി അലാറം കൈകാര്യം ചെയ്യാം. പുറത്തുനിന്ന് ആരെങ്കിലും വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചാൽ അലാറം ശബ്ദിക്കുകയും കൺട്രോൾ യൂനിറ്റിലെ മൊബൈൽ സിം കാർഡിൽ സെറ്റ് ചെയ്ത ഉടമസ്ഥേൻറതടക്കം നാല് നമ്പറുകളിലേക്ക് അപായ സന്ദേശം എത്തുകയും െചയ്യും. കൂടാതെ കൺട്രോൾ യൂനിറ്റിൽനിന്ന് കാൾ ഒന്നാമത്തെ ഫോൺ നമ്പറിലേക്ക് പോകും. വീടി​െൻറ ഭിത്തിയിൽ ഘടിപ്പിക്കുന്ന മോഷൻ സെൻസറുകളുടെ പരിധിയിൽ ആെരങ്കിലും കടന്നാലും അലാറം ശബ്ദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.