ഉജ്ജ്വലബാല്യം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

കൊച്ചി: കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ചിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ കുട്ടികള്‍ക്ക് 'ഉജ്ജ്വലബാല്യം പുരസ്‌കാരം' നല്‍കുന്നു. ഒരുജില്ലയില്‍ ഒരുകുട്ടി എന്ന രീതിയില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുരസ്‌കാരം. കേന്ദ്രസര്‍ക്കാറി​െൻറ 'നാഷനല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സെപ്ഷനല്‍ അച്ചീവ്‌മ​െൻറ്' കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കില്ല. അപേക്ഷഫോറം www.sjd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0484 2609177.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.