പള്ളിപ്പുറം കോട്ട സംരക്ഷണ പ്രവൃത്തികൾക്ക്​ തുടക്കം

വൈപ്പിന്‍ : പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകമായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ചരിത്രവും കാലവും സൃഷ്ടിച്ച ഇത്തരം സ്മാരകങ്ങള്‍ സൂക്ഷിക്കേണ്ടതും പരിരക്ഷിക്കേണ്ടതും നമ്മുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.ശര്‍മ എം.എ ല്‍.എ. അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. വി.കെ. ബാബു ജില്ലപഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍, മുസരിസ് പ്രോജക്ട്‌സ് ലിമിറ്റഡ് എം.ഡി പി.എം. നൗഷാദ്, പി.വി. ലൂയിസ്, പുരാവസ്തു പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.റെജികുമാര്‍, കെ.വി. ശ്രീനാഥ് , സിപ്പി പള്ളിപ്പുറം, മഞ്ഞുമാത ബസിലിക്ക റെക്ടര്‍ ഫാ.ജോണ്‍സണ്‍ പങ്കേത്ത് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.