മാറി മറിയുന്ന ഭൂരിപക്ഷം: രാമമംഗലം പഞ്ചായത്ത്​ ഭരണം പ്രതിസന്ധിയിൽ

പിറവം: രാമമംഗലം പഞ്ചായത്ത് ഭരണ നേതൃത്വത്തിൽ കൂടെക്കൂടെയുള്ള മാറ്റവും ഭൂരിപക്ഷ നിലയും പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കുന്നു. ഭരണ മുന്നണിയിലെ ചേരിതിരിവ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. എൽ.ഡി.എഫിലെ എ. മിനികുമാരിയാണ് പഞ്ചായത്ത് പ്രസിഡൻറ്. സ്വതന്ത്രനായ പി.പി. സുരേഷ് കുമാറാണ് വൈസ് പ്രസിഡൻറ്. പഞ്ചായത്ത് ഭരണസമിതിയിൽ തീരുമാനിക്കാത്ത കാര്യങ്ങൾ പ്രസിഡൻറ് നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നുമാണ് വൈസ് പ്രസിഡൻറി​െൻറ ആരോപണം. ഉൗരമനയിലെ പുതിയ ആയുർവേദ ഡിസ്പൻസറിയുടെ ഉദ്ഘാടനം സംബന്ധിച്ചുള്ളതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. അഭിപ്രായ ഭിന്നതയെ തുടർന്ന് വൈസ് പ്രസിഡൻറും യു.ഡി.എഫ് അംഗങ്ങളും ആലോചന യോഗത്തിൽനിന്നും ഇറങ്ങിപ്പോയി. ഭരണ സമിതിയിൽ ആലോചിക്കാതെ എൽ.ഡി.എഫ് അംഗങ്ങൾ മാത്രം കൂടിയാലോചിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ഉദ്ഘാടനത്തിന് സ്ഥലം എം.എൽ.എയെ ക്ഷണിച്ചിരുന്നില്ലെന്നും വൈസ് പ്രസിഡൻറ് ചൂണ്ടിക്കാട്ടി. എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് ഡിസ്പൻസറിയുടെ ഉദ്ഘാടനം തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നാണ് പ്രസിഡൻറ് മനികുമാരി പറഞ്ഞു. 22ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത സുേരന്ദ്രനാണ് ഡിസ്പൻസറിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. അടുത്ത മാസം പഞ്ചായത്തിലെ ഒഴിവുവന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുള്ളതിനാൽ നോട്ടിഫിക്കേഷനുമുമ്പായി ഉദ്ഘാടനം നടത്തേണ്ടതിനാലാണ് തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യേണ്ടിവന്നതെന്നും പ്രസിഡൻറ് വ്യക്തമാക്കി. 13 അംഗ ഭരണസമിതിയിൽ സ്വതന്ത്രനായി വിജയിച്ചുവന്ന പി.പി. സുരേഷ് കുമാറിനെ കൂടാതെ ഇരുമുന്നണിയും ആറ് വീതം അംഗങ്ങളാണുള്ളത്. പി.പി. സുരേഷ് കുമാറി​െൻറ പിന്തുണയിൽ യു.ഡി.എഫിലെ ജെസിരാജു ആദ്യഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡൻറായി. എന്നാൽ ജെസി രാജുവിന് കൂറുമാറ്റ നിരോധന നിയമപ്രകാരം സ്ഥാനം നഷ്ടമായി. പിന്നെ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗം ഹാജരില്ലാതിരുന്നതിനാൽ എൽ.ഡി.എഫിലെ മിനി കുമാരി പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും ഒരങ്കത്തിന് യു.ഡി.എഫ് കളമൊരുക്കി വരുന്നതിനിടയിൽ യു.ഡി.എഫ് അംഗമായിരുന്ന ജോഷി ചെറിയാൻ മരണപ്പെട്ടു. ഇപ്പോൾ എൽ.ഡി.എഫ് ആറ്, യു.ഡി.എഫ് അഞ്ച് എന്നതാണ് നില. പദ്ധതികൾ വഴിമുട്ടി നിൽകുേമ്പാഴാണ് വിഭാഗീയത മറ നീക്കി പുറത്തുവന്നിട്ടുള്ളത്. മണൽ വാരൽ നിലച്ചതോടെ തനതു വരുമാനവും തീരെയില്ലാതായി. വാർഷിക പദ്ധതികളുടെ തുക സമയബന്ധിതമായി ചെലവഴിക്കാത്ത പഞ്ചായത്തുകളുടെ പട്ടികയിലാണ് രാമമംഗലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.