ഇൻറർ സ്‌കൂൾ ബാസ്‌കറ്റ്‌ബാൾ

മൂവാറ്റുപുഴ: സെൻട്രൽ കേരള സഹോദയ കോംപ്ലക്‌സ് സംഘടിപ്പിച്ച ഇൻറർ സ്‌കൂൾ ബാസ്‌കറ്റ്‌ ബോൾ ടൂർണമ​െൻറ്-2017ൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മുട്ടം സന്താൾ ജ്യോതി പബ്ലിക്‌ സ്‌കൂൾ കിരീടം നിലനിർത്തി. വാഴക്കുളം കാർമൽ പബ്ലിക്‌ സ്‌കൂൾ ആൺകുട്ടികളുടെ വിഭാഗത്തിലും കൂത്താട്ടുകുളം മേരിഗിരി പബ്ലിക്‌ സ്‌കൂൾ പെൺകുട്ടികളുടെ വിഭാഗത്തിലും റണ്ണർഅപ് ആയി. മൂവാറ്റുപുഴ നിർമല പബ്ലിക്‌ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമ​െൻറിൽ 12 ടീം പങ്കെടുത്തു. സമാപനസമ്മേളനത്തിൽ കേരള ബാസ്‌കറ്റ്‌ബാൾ അേസാസിയേഷൻ ജനറൽ സെക്രട്ടറി ഡോ. പ്രിൻസ് കെ. മറ്റം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇൻറർനാഷനൽ േപ്ലയർ ബേസിൽ ഫിലിപ് മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു എം. മുണ്ടക്കൽ വിജയികൾക്ക് സമ്മാനം നൽകി. വൈസ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, പ്രധാനാധ്യാപിക ജസി ട്രീസ, പി.ടി.എ പ്രതിനിധി പോൾ ലൂയീസ്, ടൂർണമ​െൻറ് കോഓഡിനേറ്റർ രജനി തോമസ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി പി.ടി. ആഗ്‌്നസ് സ്വാഗതവും സി.സി. സുഭാഷ് നന്ദിയും പറഞ്ഞു. ഓൺലൈൻ രജിസ്ട്രേഷൻ മൂവാറ്റുപുഴ: ജനുവരി 28ന് നടക്കുന്ന മൂവാറ്റുപുഴ ഹാഫ് മാരത്തണി​െൻറ ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം നടൻ നീരജ് മാധവ് നിർവഹിച്ചു. മൂവാറ്റുപുഴ ടൗൺ ക്ലബ് പ്രസിഡൻറ് പ്രഫ.ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു നാരായണൻ, അജ്മൽ ചക്കുങ്ങൽ, ഉല്ലാസ് തോമസ്, എൽദോ ബാബു വട്ടക്കാവിൽ, യൂസഫ് അൻസാരി, ഡാനിയൽ സ്കറിയ, ഷിനാജ്, കെ.വി. മനോജ്‌, ഒ.വി. അനീഷ്, എം.എസ്. അജിത്, ബിജു വി. തോട്ടം, ശൈഖ് മുഹ്യിദ്ദീൻ, സിറാജ് എന്നിവർ സംസാരിച്ചു. 21, പത്ത്, അഞ്ച് കി.മീറ്ററുകളിലായാണ് മാരത്തൺ നടക്കുക. സ്ത്രീകൾക്ക് മാത്രമായി പത്ത്, 21കി.മീ. മത്സരങ്ങളും നടക്കും. കേരളത്തിനുപുറെമ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള മാരത്തൺ ഓട്ടക്കാർ പങ്കെടുക്കും. അന്താരാഷ്ട്ര തലത്തിലാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.