എയിഡഡ് സ്കൂൾ അധ്യാപക നിയമനം: തൽസ്ഥിതി തുടരണമെന്ന്​ ഹൈകോടതി

കൊച്ചി: കെ.ഇ.ആർ ഭേദഗതി പ്രകാരം എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യത്തിൽ തൽസ്ഥിതി തുടരാൻ ഹൈകോടതി നിർദേശിച്ചു. എയിഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ നിയമിക്കാൻ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആര്‍) സർക്കാർ െകാണ്ടുവന്ന പ്രധാന ഭേദഗതികൾ ശരിവെച്ചുള്ള ഹൈകോടതി ഉത്തരവിനെതിരെ സ്കൂൾ മാനേജ്മ​െൻറുകൾ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. അധ്യാപകരുെട നിയമനം, പുനർവിന്യാസം, നിയമനാംഗീകാരം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഒരുമാസത്തേക്ക് നിലവിലെ സ്ഥിതി തുടരാനാണ് നിർദേശം. തുടർന്ന് ഹരജികൾ ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. 1979 മേയ് 22നുശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവിലേക്കും സംരക്ഷിത അധ്യാപകരുടെ അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണം, 1979ന് മുമ്പ് നിലവിലുള്ള സ്കൂളുകളിൽ ഉണ്ടാകുന്ന രണ്ട് ഒഴിവിൽ ഒന്നിലേക്ക് അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തുേമ്പാൾ ശേഷിക്കുന്നതിലേക്ക് മാനേജര്‍ക്ക് നിയമനം നടത്താം എന്നീ വ്യവസ്ഥകളാണ് സിംഗിൾ ബെഞ്ച് ശരിവെച്ചത്. തങ്ങളുടെ അവകാശം നിഷേധിക്കുന്നതാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മ​െൻറുകൾ അപ്പീൽ നൽകിയിരിക്കുന്നത്. ഹൈകോടതി വിധിയെത്തുടർന്ന് ഭേദഗതിയുടെ അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടന്നുവരുകയായിരുന്നു. അപ്പീലിലെ ഇടക്കാല ഉത്തരവി​െൻറ പശ്ചാത്തലത്തിൽ തൽക്കാലികമായി ഇനി നിയമനങ്ങളോ പുനർവിന്യാസമോ നിയമനാംഗീകാരം നൽകലോ പാടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.