പുസ്തക വിതരണം

മൂവാറ്റുപുഴ: ഡയലോഗ് സ​െൻറർ കേരളയുടെ ആഭിമുഖ്യത്തിൽ റാക്കാട് സ്വപ്ന വായനശാലക്ക് നൽകിയ പുസ്തകവിതരണം എൻ.ഒ. മുഹമ്മദ് നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് സുജിത് പൗലോസ് അധ്യക്ഷത വഹിച്ചു. വി.എം. സിദ്ദീഖ്, വിഷ്ണു സി. രവീന്ദ്രൻ, വാളകം പഞ്ചായത്ത് എട്ടാം വാർഡ് മെംബർ സീമ അശോകൻ എന്നിവർ സംസാരിച്ചു. ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളിയെ രക്ഷിച്ചു മൂവാറ്റുപുഴ: ഫോണിൽ സംസാരിച്ച് ചുറ്റുമതിലിൽ ഇരിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ഇതര സംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മൈസൂരു സ്വദേശി രാജ്കുമാറാണ് (22) 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. മൂവാറ്റുപുഴ ചാലികടവ് പാലത്തിന് സമീപത്തെ ഉണിക്കാരൻകുടി മമ്മുവി​െൻറ കിണറ്റിലാണ് തൊഴിലാളി വഴുതിവീണത്. ചൊവ്വാഴ്ച ൈവകീട്ട് 6.30നായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മൂവാറ്റുപുഴ ഫയർ ഓഫിസർ ജോൺ ജി. പ്ലാക്ക‍​െൻറ നേതൃത്വത്തിെല ഫയർ യൂനിറ്റ് കിണറ്റിൽ നെറ്റ് ഇറക്കി അതിലൂടെയാണ് രാജ്കുമാറിനെ കരക്കെത്തിച്ചത്. ഉപയോഗശൂന്യമായി കിടന്ന കിണറ്റിൽ നാല് അടിയോളം മാത്രമാണ് വെള്ളം ഉണ്ടായിരുന്നത്. കരക്കെത്തിച്ച രാജ്കുമാറിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഡിങ് ഫയർമാൻ സുബ്രഹ്മണ്യൻ, ഫയർമാൻമാരായ പ്രണവ്, വിനീഷ്, ഷീജ തോമസ്, വർഗീസ്, െഡ്രെവർമാരായ ബാബു, മനു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.