അഭിമാനമായി കരാട്ടെ താരങ്ങൾ

മൂവാറ്റുപുഴ: നാടിന് അഭിമാനമായി സഹോദരങ്ങളും കൂട്ടുകാരുമടങ്ങുന്ന കരാട്ടെ താരങ്ങൾ. വാളകം പഞ്ചായത്ത് നിവാസികളായ സഹോദരങ്ങൾ അടക്കമുള്ള നാലംഗ സംഘമാണ് മികച്ചനേട്ടം കൈവരിച്ചത്. ഇൻഡോ- ശ്രീലങ്കൻ ഓപൺ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് മികവ് തെളിയിച്ചത്. കഴിഞ്ഞ രണ്ടിന് കൊളംബോയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കുമിത്തെ വിഭാഗത്തിൽ സ്വർണവും കാത്ത വിഭാഗത്തിൽ വെള്ളിയും നേടിയ ടി.എസ്. അഭിഷേക്, കാത്തയിൽ സ്വർണ്ണവും കുമിത്തെയിൽ വെള്ളിയും നേടിയ ടി.എസ്. അഭിരാം, കാത്തെയിൽ സ്വർണ്ണവും കുമിത്തെയിൽ വെള്ളിയും നേടിയ ആഷിക് ജോൺ, കാത്തെയിലും കുമിത്തെയിലും സ്വർണം നേടിയ ദേവിക പി. ദേവദാസ് എന്നിവരാണ് തിളക്കമാർന്ന വിജയം നേടിയത്. കേരളത്തിലും പുറത്തുമായി നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് ഇവർ മെഡലുകൾ നേടിയിട്ടുണ്ട്. മേക്കടമ്പ് എം.ഐ.എൻ സ്കൂളിലെ വിദ്യാർഥികളായിരുന്ന നാല് പേർക്കും ഇതേ സ്കൂളിലെ അധ്യാപകൻ സെൻസായ് സന്തോഷ് അഗസ്്റ്റിനാണ് പ്രാഥമിക തലം മുതൽ പരിശീലനം നൽകിയത്. പ്ലസ് വൺ വിദ്യാർഥിയായ അഭിഷേകും ആറാം ക്ലാസ്സുകാരൻ അഭിരാമും റാക്കാട് തൂമ്പാപുറത്ത് ശിവ‍​െൻറയും ബിന്ദുവി​െൻറയും മക്കളാണ് അഭിഷേക് ഒൻപതാം വർഷവും അഭിരാം ആറാം വർഷവുമാണ് പരിശീലനം തുടരുന്നത്. പ്ലസ് വൺ വിദ്യാർഥിയായ ആഷിക് എട്ട് വർഷമായി പരിശീലനം നേടുന്നു. മേക്കടമ്പ് മനയത്ത് ജോണി​െൻറയും ലിസിയുടെയും മകനാണ്. ഒൻപത് വർഷമായി കരാട്ടേ പരിശീലിക്കുന്ന പ്ലസ് വൺ വിദ്യാർഥിനി ദേവിക മേക്കടമ്പ് പാറയ്ക്കൽ ദേവദാസി​െൻറയും ഗീതയുടെയും മകളാണ്. പുതുപ്പാടി എഫ്.ജെ.എം.എച്ച് സ്കൂൾ വിദ്യാർഥിയാണ് അഭിഷേക്. മേക്കടമ്പ് എം.ഐ.എൻ പബ്ലിക് സ്കൂളിലാണ് അഭിരാം പഠിക്കുന്നത്. ആഷിക് വാളകം മാർ സ്്റ്റീഫൻ സ്കൂളിലും ദേവിക കീഴില്ലം സ​െൻറ് തോമസ് സ്കൂളിലെയും വിദ്യാർഥികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.