കൊച്ചി: കേരളത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ 20ന് കണയന്നൂർ താലൂക്ക് ഒാഫിസിനുമുന്നിൽ സംഘടിപ്പിക്കുമെന്ന് കേരള ജനപക്ഷം ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഷൈജോ ഹസൻ ധർണ ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം ഉണ്ടാകുന്നതിനുകാരണം സർക്കാറും വൻകിട കമ്പനികളും തമ്മിെല ഒത്തുകളിയാണ്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. അരിയും പഞ്ചസാരയും മുളകും മല്ലിയും തുടങ്ങി നിേത്യാപയോഗ സാധനങ്ങൾക്ക് കൊള്ളവിലയാണ് ഇൗടാക്കുന്നതെന്നും ഏറ്റവും കൂടുതൽ തട്ടിപ്പിനിരയാകുന്നത് ബ്രാൻറഡ് അരി വാങ്ങുന്നവരാണെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കേരള ജനപക്ഷം ജില്ല പ്രസിഡൻറ് അലക്സ് കൊടിത്തോട്ടം, വൈസ് പ്രസിഡൻറ് സാബു, ജനറൽ സെക്രട്ടറി റഷീദ് അബൂബക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ഷൈജോ ഹസൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.