സംവരണ സംരക്ഷണ സദസ്സും രക്തപ്രതിജ്ഞയും സംഘടിപ്പിക്കും

കൊച്ചി: ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാനുള്ള സാമ്പത്തിക സംവരണ നയപ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് ജില്ല കേന്ദ്രങ്ങളിൽ സംവരണ സംരക്ഷണ സദസ്സും രക്തം കൊണ്ട് കൈയ്യൊപ്പ് ചാർത്തി രക്തപ്രതിജ്ഞയും നടത്തുമെന്ന് പട്ടികജാതി-വർഗ സംയുക്ത സമിതി സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംവരണമെന്നത് ഏതെങ്കിലുമൊരു ജനവിഭാഗത്തി​െൻറ ദാരിദ്ര്യ നിർമാർജനത്തിനുള്ള പരിപാടിയോ തൊഴിൽ ദാന പദ്ധതിയോ അല്ല. ദേവസ്വം ബോർഡ് നിയമനങ്ങളുടെ 90ശതമാനവും കൈയടക്കി െവച്ചിരിക്കുന്നത് മുന്നാക്കക്കാർ തന്നെയാണെന്നും അവർക്ക് പത്ത് ശതമാനം സംവരണം കൂടി ഏർപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പട്ടികജാതി-വർഗ സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻറ് എൻ.കെ. നീലകണ്ഠൻ, ജന.സെക്രട്ടറി െഎ.ബാബുകുന്നത്തൂർ, സെക്രട്ടറി ഡി.സുലഭൻ, കേരള സാംഭവൻ സൊസൈറ്റി രക്ഷാധികാരി വെണ്ണിക്കുളം മാധവൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.