പെരുമ്പാവൂർ: ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ പിടിയിൽ. പെരുമ്പാവൂർ വെജിറ്റബിൾ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിൽ ടോംസ് ഡെൻറൽ ക്ലിനിക് നടത്തുന്ന ഡോക്ടർ ടോംസ് എന്ന തോമസ് കുര്യാക്കോസാണ് (38) പിടിയിലായത്. പല്ലിന് ക്ലിപ്പിടാൻ എത്തിയ വിദ്യാർഥിനിയോടാണ് മോശമായി പെരുമാറിയത്. ഒരു മാസത്തോളമായി യുവതി ചികിത്സയിലായിരുന്നു. വേങ്ങൂർ സ്വദേശിയായ ടോംസ് കുറുപ്പംപടിയിലും ആശുപത്രി നടത്തുന്നുെണ്ടന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയെത്തുടർന്ന് ഡിവൈ.എസ്.പി ജി. വേണുവിെൻറ നിർദേശപ്രകാരം ക്ലിനിക്കിൽനിന്നാണ് പിടികൂടിയത്. സി.ഐ ജെ. കുര്യാക്കോസ്, എസ്.ഐ പി.എ. ഫൈസൽ, േഗ്രഡ് എസ്.ഐ പ്രസാദ്, സി.പി.ഒ രാജേന്ദ്രൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.