ന്യൂഡൽഹി: ഉപഭോക്താക്കളുടെ അനുമതികൂടാതെ പേമെൻറ് ബാങ്ക് അക്കൗണ്ടുകൾ തുറന്ന് എൽ.പി.ജി സബ്സിഡി ഇനത്തിലെ 190 കോടി രൂപ വകമാറ്റിയ സംഭവത്തിൽ ഭാരതി എയർടെൽ കമ്പനി യു.െഎ.ഡി.എ.െഎക്ക് (സവിശേഷ തിരിച്ചറിയൽ അതോറിറ്റി) 2.5 കോടി രൂപ ഇടക്കാല പിഴയടച്ചു. 31 ലക്ഷം ഉപഭോക്താക്കളുടെ പക്കൽനിന്ന് കൈക്കലാക്കിയ 190 കോടി സബ്സിഡി തുക അടുത്ത 24 മണിക്കൂറിനകം അവരവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് എയർടെൽ, നാഷനൽ പേമെൻറ് കോർപറേഷൻ ഒാഫ് ഇന്ത്യക്ക് കഴിഞ്ഞദിവസം ഉറപ്പുനൽകിയിരുന്നു. നിർദിഷ്ട നടപടിക്രമങ്ങൾ പൂർത്തിയായശേഷം റിപ്പോർട്ട് നൽകണമെന്നും അതിനുശേഷം തുടർനടപടി ആലോചിക്കുമെന്നുമാണ് യു.െഎ.ഡി.എ.െഎ എയർടെലിന് നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.