ആലങ്ങാട്: മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് ബാങ്കിന് മുന്നിൽ നടത്തി. രാസവളങ്ങൾക്ക് സബ്‌സിഡി നൽകാതെ ഉയർന്ന വില ഈടാക്കി കർഷകരെ വഞ്ചിച്ചെന്നും ഇതിന് പഞ്ചായത്ത് ഒത്താശ ചെയ്‌തെന്നുമാണ് ആരോപണം. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ജില്ല കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് നിലയിടത്ത് അധ്യക്ഷത വഹിച്ചു. ബാബു മാത്യു, സുനിൽ തിരുവാലൂർ, അബ്‌ദുൽ അസീസ്, എം.പി. റഷീദ്, വി.ബി. ജബ്ബാർ, പി.കെ. സുരേഷ് ബാബു, കെ.എ. ജയദേവൻ, വി.എം. സെബാസ്റ്റ്യൻ, കെ.പി. പൗലോസ്, പി.എസ്. സുബൈർ ഖാൻ, ജോസ് ഗോപുരത്തിങ്കൽ, ജോർജ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.