പറവൂർ: തദ്ദേശമിത്രം ഫണ്ട് ഉപയോഗിച്ച് നിർമിച്ച പറവൂർ ലിമിറ്റഡ് സ്റ്റോപ് ബസ് ടെർമിനൽ 24ന് ഉച്ചക്ക് 2.30 ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ഇതോടെ പറവൂരിലൂടെ കടന്നുപോകുന്ന ദീർഘദൂര ബസുകൾ സ്റ്റാൻഡിലെത്തും. കെ.എസ്.ആർ.ടി.സി ബസുകൾക്കും ടെർമിനലിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. പറവൂർ നിവാസികൾക്കുള്ള പുതുവത്സര സമ്മാനമാണ് ബസ് ടെർമിനൽ എന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. വർഷങ്ങൾക്കുമുമ്പാണ് നഗരസഭ ദീർഘദൂര ബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ് ബസ് സ്റ്റാൻഡ് സ്ഥാപിച്ചത്. ഇടക്കാലത്ത് ബസ് സ്റ്റാൻഡിെൻറ അവസ്ഥ മോശമായതോടെ ബസുകൾ കയറാതെയായി. കാടുകയറി സാമൂഹികവിരുദ്ധരുടെ താവളമായി. ഇവിടെ വ്യാപാര സമുച്ചയം പണിയാൻ നഗരസഭക്ക് പദ്ധതിയുണ്ടായിരുന്നു. ഇപ്പോഴത്തെ ഭരണസമിതി പ്രാഥമിക പരിഗണന നൽകിയാണ് ടെർമിനൽ നിർമാണം പൂർത്തീകരിച്ചത്. 2.05 കോടി ചെലവഴിച്ചാണ് ടെർമിനൽ പണി തീർത്തത്. രണ്ടുനിലകളിൽ ഒന്നാമത്തെ നിലയിലെ കടകളുടെ പ്രവൃത്തി പൂർത്തിയായി. രണ്ടാംനില പിന്നീട് പണിയുമെന്ന് ചെയർമാൻ പറഞ്ഞു. ദീർഘദൂര യാത്രികർക്ക് ഏറെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് പേ ആൻഡ് പാർക്കിങ് സൗകര്യമുണ്ട്. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും സ്റ്റാൻഡിെൻറ വടക്കുഭാഗത്ത് നിർത്തിയിടാൻ സംവിധാനമുണ്ട്. ഇതോടൊപ്പം പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയവും സജ്ജമാണ്. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്. ശർമ എം.എൽ.എ, മുൻ എം.പി കെ.പി. ധനപാലൻ, മുൻ എം.എൽ.എ പി. രാജു, തദ്ദേശമിത്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.പി. സുകുമാരൻ, കൗൺസിലർമാർ, സ്വകാര്യ ബസ് ഉടമ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. പ്രതിഷേധസംഗമം നാളെ പറവൂർ: ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ സമിതി 'ട്രംപ് അല്ല വിധി പറയേണ്ടത്' തലക്കെട്ടിൽ സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമം വ്യാഴാഴ്ച വൈകീട്ട് നാലിന് പഴയ സ്റ്റാൻഡിന് സമീപം മുനിസിപ്പൽ ടാക്സി സ്റ്റാൻഡിൽ നടക്കും. ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.വി. നിഥിൻ, ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി ഡെന്നി തോമസ് എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.