​ൈക​േയറ്റം പൊളിച്ചു

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ തടിക്കക്കടവിൽ സ്വകാര്യ കെട്ടിട നിർമാതാക്കൾ നടത്തിയ ൈകേയറ്റം പഞ്ചായത്തി​െൻറ നേതൃത്വത്തിൽ പൊളിച്ചു. ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജുവി​െൻറ നേതൃത്വത്തിൽ പടവുകൾ പൊളിച്ചുനീക്കി. നസീർ പാത്തല, എ.എൻ. അശോകൻ, റഷീദ, വാഹിദ, വി.കെ. ബദറുദ്ദീൻ, അബ്‌ദുൽ ഷുക്കൂർ എന്നിവർ സ്ഥലത്തെത്തി. പെരിയാറിന് സമീപം പുഴ പുറമ്പോക്ക് ൈകേയറി പടവുകൾ നിർമിച്ചത് വിവാദമായിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നിർമാണം നിർത്താനും, കെട്ടിയ ഭാഗം പൊളിക്കാനും നിർദേശം നൽകിയിരുന്നു. പിന്നീട്, പഞ്ചായത്ത് അംഗം സി.വി. അനിലി​െൻറ നേതൃത്വത്തിൽ സി.പി.ഐ പ്രവർത്തകർ സ്ഥലത്തു കൊടി നാട്ടുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.