പൈപ്പുമായി ക്രെയിൻ മറിഞ്ഞുവീണ് മതിൽ തകർന്നു

ആലങ്ങാട്: പാനായിക്കുളത്ത് ഗെയിൽ വാതക പൈപ്പ്ലൈൻ നിർമാണത്തിനെത്തിച്ച പൈപ്പുകൾ ഇറക്കവെ െക്രയിൻ മറിഞ്ഞുവീണു. പാനായിക്കുളം-മേത്താനം റോഡിൽ ട്രെയിലറിൽനിന്ന് പൈപ്പ് ഇറക്കവെ രാത്രി എേട്ടാടെയാണ് സംഭവം. ക്രെയിനും പൈപ്പും സമീപത്തെ ടി.എസ്. ഷാജഹാ​െൻറ പുരയിടത്തിലേക്കാണ് മറിഞ്ഞത്. വീടിനുസമീപത്തെ മതിലും അതിനോടുചേർന്ന മാവും മറിഞ്ഞുവീണു. ബിനാനിപുരം എസ്.െഎ മുഹമ്മദ് ബഷീറി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.