ഭിന്നശേഷി ദിനാചാരണം

വൈപ്പിന്‍: പള്ളിപ്പുറം ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ ഇസാഫ്, ഡി.ടി.പി.സി എന്നിവയുടെ സഹകരണത്തോടെ മുനമ്പത്ത് ലോക ഭിന്നശേഷിദിനം ആചരിച്ചു. പള്ളിപ്പുറം ബഡ്‌സ് റീഹാബിലിറ്റേഷന്‍ സ​െൻററിലെ വിദ്യാർഥികള്‍ ബീച്ച് സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമണി അജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുനില്‍ ദേവസി, പി.കെ. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. കേരള ടൂറിസം വകുപ്പി​െൻറ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ബീച്ച് പരിസരം ശുചീകരിച്ചു. ഇസാഫ് ലിവ് ഇന്‍ സിറ്റീസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും ബീച്ച് യോഗയും നടന്നു. ഇസാഫ് കോഓഡിനേറ്റര്‍ പ്രിയങ്ക പ്രതാപ് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.