പറവൂർ: അമിതവേഗം ചോദ്യം ചെയ്തതിന് ഹെൽമറ്റുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. ഗോതുരുത്ത് ചാണാശേരി കുഞ്ഞുമോനെയാണ് (45) ബൈക്ക് യാത്രികൻ ആക്രമിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെ ഗോതുരുത്ത് -വടക്കുംപുറം റോഡിലാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞുമോൻ എതിരെ കാർ വന്നപ്പോൾ കടന്നുപോകാൻ തെൻറ വാഹനം ഒതുക്കിനിർത്തി. പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ അമിതവേഗത്തിൽ ഇതിനിടയിലൂടെ മറികടന്ന് പോകാൻ ശ്രമിച്ചു. ഇവരോട് പതിയെ പോകാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ ബൈക്ക് യാത്രികൻ ഹെൽമറ്റുകൊണ്ട് തലക്ക് അടിക്കുകയായിരുന്നെന്ന് കുഞ്ഞുമോൻ പറയുന്നു. സമീപവാസികൾ ഓടിക്കൂടിയപ്പോഴേക്കും ഇവര്‍ കടന്നുകളഞ്ഞു. രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നത്. കുഞ്ഞുമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിെൻറ നമ്പർ സഹിതം വടക്കേക്കര പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.