ആലുവ: കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിൽ തീരുമാനമാകാത്തതിനാൽ കീഴ്മാട് പഞ്ചായത്തിലെ റോഡുകളുടെ വികസനം അനിശ്ചിതത്വത്തിൽ. രണ്ടുവര്‍ഷമായി കീഴ്മാട്-കുട്ടമശ്ശേരി സര്‍ക്കുലര്‍ റോഡ്, തോട്ടുമുഖം- തടിയിട്ടപറമ്പ് റോഡ് എന്നിവ തകര്‍ന്നുകിടക്കുകയാണ്. ഒരു വര്‍ഷം മുമ്പാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ അന്‍വർ സാദത്ത് എം.എല്‍.എ ഫണ്ട് അനുവദിച്ചത്. കീഴ്മാട്- -കുട്ടമശ്ശേരി സര്‍ക്കുലര്‍ റോഡിന് ഒരു കോടി 85 ലക്ഷം രൂപയും തോട്ടുമുഖം- തടിയിട്ടപറമ്പ് റോഡിന് 94 ലക്ഷവും അനുവദിച്ചു. ഇതിനിടെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിന് പൈപ്പ് സ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ മൂന്നുകോടി അനുവദിച്ചത്. തോട്ടുമുഖം -തടിയിട്ടപറമ്പ് റോഡ്, കീഴ്മാട് സര്‍ക്കുലര്‍ റോഡ്, നെല്‍സന്‍ മണ്ടേല റോഡ്, എടയപ്പുറം - സൊസൈറ്റിപ്പടി റോഡ് എന്നീ റോഡുകളിലൂടെയാണ് കുടിവെള്ള പൈപ്പുകള്‍ പോകുന്നത്. െപെപ്പുകള്‍ സ്ഥാപിക്കാൻ ഐ.എസ്.ആര്‍.ഒക്ക് ജലവകുപ്പ് എസ്‌റ്റിമേറ്റ് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ച ഫണ്ടുകളുടെ കാലാവധി ഈമാസം 30ന് അവസാനിക്കും. പൈപ്പ് ജോലി പൂര്‍ത്തിയാക്കാൻ ഒരു വര്‍ഷമെങ്കിലും വേണമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.