ശുചിമുറിയുടെ മുകളി​േലക്ക്​ ടിപ്പർ ലോറി മറിഞ്ഞു

എടത്തല: കുഴിവേലിപ്പടി പഞ്ചായത്ത് റോഡിൽ ടിപ്പർ ലോറി 10 അടി താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എം.ഇ.എ സ്കൂളിനും പഞ്ചായത്ത് റോഡിനുമിടയിലെ വളവിൽ ചൊവ്വാഴ്ച രാവിലെ ഏഴിനാണ് അപകടം. ടോറസ് ലോറിയെ മറികടക്കുന്നതിനിടയിൽ എതിരെ മറ്റൊരു ടിപ്പർ വന്നപ്പോൾ വെട്ടിച്ചതിനെ തുടർന്നാണ് അപകടം. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന വീടി​െൻറ ശുചിമുറിയുടെ മുകളിലേക്കാണ് വാഹനം മറിഞ്ഞത്. ശുചി മുറി തകർന്നുനിലംപതിച്ചു. ഈ ഭാഗത്ത് ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഒരു വർഷത്തിനിടെ രണ്ടാമത്തെ വാഹനമാണ് ഇവിടെ മറിയുന്നത്. സ്കൂൾ സമയത്ത് വാഹന നിയന്ത്രണം ലംഘിച്ചാണ് ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഈ ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗം മൂലം കാൽനടയാത്രക്കാർക്കും ഇരു ചക്രവാഹനങ്ങളിലും സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. Puka apakadam ഫോട്ടോ: പുക്കാട്ടുപടി -ഇടപ്പള്ളി റൂട്ടിൽ പഞ്ചായത്ത് റോഡിന് സമീപം മറിഞ്ഞ ടിപ്പർ Puka apakadam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.