​​ഹ്രസ്വചിത്രം പ്രകാശനം ചെയ്​തു

കീഴ്മാട്: ലഹരിക്കെതിരെ മോഡൽ െറസിഡൻഷ്യൽ സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് തയാറാക്കിയ 'ഗെയിം' എന്ന ഹ്രസ്വചിത്രം കൊച്ചി റേഞ്ച് െഎ.ജി പി. വിജയൻ പ്രകാശനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ചേതൻ ലാൽ, ചലച്ചിത്ര നടിമാരായ ഷീലു എബ്രഹാം, അഞ്ജലി നായർ, സംവിധായകൻ എം. പ്രശാന്ത്, തിരിക്കഥാകൃത്ത് ഷിജു നമ്പ്യാത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എസ്. ഷീല അധ്യക്ഷത വഹിച്ചു. എം.ആർ.എസ് സീനിയർ സൂപ്രണ്ട് സലിത എസ്.വി, ശിവരാജൻ, ഹെഡ്മിസ്ട്രസ് സി. ജോളി പോൾ, വാർഡ് അംഗം ബീന ബാബു, പി.ടി.എ പ്രസിഡൻറ് സുരേഷ്, റൂറൽ പൊലീസ് മേധാവി എ.വി. ജോർജ്, എസ്.െഎ എം.എസ്. ഫൈസൽ, സി.െഎ വിശാൽ ജോൺസൺ, ട്രാഫിക് എസ്.െഎ മുഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.