മ​ഞ്ഞു​വീ​ഴ്​​ച​ക്കി​ടെ കാ​ണാ​താ​യ മൂ​ന്ന്​ ജ​വാ​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖക്ക് സമീപത്തുനിന്ന് കാണാതായ അഞ്ചു ജവാന്മാരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരുടെ മൃതദേഹം ഗുറെസ് സെക്ടറിൽനിന്നും ഒരാളുടേത് നൗഗം സെക്ടറിൽ നിന്നുമാണ് കണ്ടെടുത്തത്. ഇൗ മാസം 12നാണ് മഞ്ഞുവീഴ്ചക്കിടെ അഞ്ച് ൈസനികരെ കാണാതായത്. കുപ്വാര ജില്ലയിലെ നൗഗാമിൽ താഴ്ചയിേലക്ക് വീണാണ് രണ്ടുപേരെ കാണാതായത്. ബന്ദിപോറ ജില്ലയിലെ സൈനിക പോസ്റ്റിൽ നിലയുറപ്പിച്ച മൂന്നുപേരെ മഞ്ഞുവീഴ്ചയിൽ കാണാതാവുകയായിരുന്നു. കണ്ടെത്താനുള്ളവർക്കായുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.