ബിബിൻ അജയൻ എം.ജി യൂനിവേഴ്​സിറ്റി ഫുട്​ബാൾ ടീമിൽ

അങ്കമാലി: ജനസേവ സ്പോർട്സ് അക്കാദമിയിലെ ഫുട്ബാൾ താരം ബിബിൻ അജയൻ എം.ജി. യൂനിവേഴ്സിറ്റി ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കളിക്കളത്തിൽ 'ലെഫ്റ്റ് വിങ് ബാക്ക്' ആയ ബിബിൻ രണ്ട് വർഷമായി ഝാർഖണ്ഡ് സന്തോഷ് ട്രോഫി ഫുട്ബാൾ ടീമിൽ കളിക്കുകയാണ്. സന്തോഷ്ട്രോഫി ഫുട്ബാൾ ടീമിലെ പ്രായം കുറഞ്ഞ കളിക്കാരനുമാണ് ബിബിൻ. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനസേവ സ്പോർട്സ് അക്കാദമിയിൽ മികച്ച പരിശീലനമാണ് ബിബിന് ലഭിച്ചത്. മുൻ സന്തോഷ് ട്രോഫി താരങ്ങളായ സോളി സേവ്യർ, എം.പി. കലാധരൻ എന്നിവരായിരുന്നു പരിശീലകർ. ഇപ്പോൾ ആലുവ യു.സി. കോളജ് ബി.എ. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥിയാണ്. യൂനിവേഴ്സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനസേവ ടീമിലെ രണ്ടാമത്തെ താരമാണ് ബിബിൻ അജയൻ. 2012ൽ എ.വൈ. ഗിരീഷ് എം.ജി സർവകലാശാല ടീമിൽ ഇടം നേടിയിരുന്നു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന അഖിലേന്ത്യ യൂനിവേഴ്സിറ്റി ഫുട്ബാൾ മത്സരങ്ങളിൽ ബിബിൻ അജയൻ കളത്തിലിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.