കുട്ടമല സി.എസ്​.​െഎ പള്ളിയിൽ സാമൂഹികവിരുദ്ധ ആക്രമണം

വെള്ളറട: കുട്ടമല സി.എസ്.െഎ പള്ളിയിൽ സാമൂഹികവിരുദ്ധ അക്രമം. അൾത്താരയും ജനാലകളും തകർന്നു. അക്രമികളെ ഉടൻ പിടികൂടിയില്ലെങ്കിൽ വലിയ പ്രതിഷേധത്തിന് ഇടവരുമെന്ന് ബിഷപ് ധർമരാജ് റസാലം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ക്രിസ്മസ് കരോൾ നടത്തി മടങ്ങുകയായിരുന്നു സഭാ പുരോഹിതൻ ലോറൻസിനെ ആക്രമിച്ചിരുന്നു. കൈ ഒടിഞ്ഞ ഇദ്ദേഹം നെയ്യാറ്റൻകര ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തദിവസംതന്നെ നെയ്യാർഡാം പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം ഉണ്ടായില്ല. കഴിഞ്ഞദിവസം രാത്രിയിലാണ് പള്ളിയുടെ കതക് ചവിട്ടി തകർത്ത് ഉള്ളിൽകടന്ന ആക്രമികൾ അൾത്താരയും പ്രാർഥനാ ഉപകരണങ്ങളും അടിച്ചുതകർത്തത്. പൊലീസി​െൻറ മെ ല്ലെപ്പോക്കാണ് ആക്രമണം തുടർക്കഥയാകാൻ കാരണമെന്ന് സഭാവിശ്വാസികൾ പറഞ്ഞു. ലക്ഷം രൂപയിലധികം നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഉന്നത പൊലീസ് സംഘവും ഫിംഗർപ്രിൻറ് വിദഗ്ധരും തെളിവെടുപ്പ് നടത്തി. ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.ക്രിസ്മസ് കരോൾ മതപരിവർത്തനമാണെന്ന് ആരോപിച്ചാണ് സാമൂഹികവിരുദ്ധർ വൈദികനെ ആക്രമിച്ചതെന്ന് സഭാവിശ്വാസികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.