റോഡുകൾ ഗതാഗത യോഗ്യമല്ല ; പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധസമരം നടത്തി

റോഡുകളുടെ ശോച്യാവസ്ഥ; പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധസമരം നടത്തി ആലുവ: റോഡുകൾ ഗതാഗതയോഗ്യമല്ലെന്ന് ആരോപിച്ച് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധസമരം നടത്തി. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശി‍​െൻറ നേതൃത്വത്തിലാണ് പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫിസിലേക്ക് സമരം നടത്തിയത്. പി.ഡബ്ല്യു.ഡി റോഡുകൾ ഗതാഗതയോഗ്യമാക്കുക, സർക്കുലർ റോഡ് തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് സൂപ്രണ്ടിങ് എൻജിനീയറും പ്രസിഡൻറും പഞ്ചായത്ത് അംഗങ്ങളുമായി ചർച്ച നടത്തി. റീടാറിങ് ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് കവലക്ക് സമീപത്തെ കലുങ്കിൽക്കൂടി ബസ് സർവിസ് പുനരാരംഭിക്കുമെന്നും അവർ ഉറപ്പുനൽകി. വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കുഞ്ഞുമുഹമ്മദ് സെയ്താലി, അഭിലാഷ് അശോകൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എം. അബു, വി.വി. മന്മഥൻ, ഖാജ മൂസ, എൽസി ജോസഫ്, ബീന ബാബു, പ്രീത റെജികുമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.