കോർപറേഷന്​ മുന്നിൽ സമരവേലിയേറ്റം

കൊച്ചി: യു.ഡി.എഫ് നേതൃത്വത്തിലെ കോർപറേഷൻ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സി.പി.എം നേതൃത്വത്തിൽ കോർപറേഷനിലേക്ക് മാർച്ചും ധർണയും നടത്തി. മുൻ മേയർ സി.എൻ. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. കെ.ഡി. വിൻെസൻറ് അധ്യക്ഷത വഹിച്ചു. പി.എൻ. സീനുലാൽ, കെ.ജെ. ആൻറണി, വി.പി. ചന്ദ്രൻ, പ്രവീൺ എന്നിവർ സംസാരിച്ചു. ജങ്കാർ സർവിസ് നിർത്തിവെച്ചതുമൂലം ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിൽ അനുഭവപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വൈപ്പിൻ-കൊച്ചി മനുഷ്യാവകാശ സംരക്ഷണ സമിതിയും ചൊവ്വാഴ്ച രാവിലെ കോർപറേഷന് മുന്നിൽ പ്രതിേഷധ ധർണ നടത്തി. വിഷയം കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി ഉന്നയിക്കുകയും ചെയ്തു. ഇപ്പോൾ നടന്നുവരുന്നേ മൂറിങ് ഡോൾഫിൻ നിർമാണം പാഴ്വേലയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്സവസമയം കണക്കിലെടുക്കാതെ ജങ്കാർ സർവിസ് നിർത്തിയത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.