മീലാദ് സംഗമം

ആലുവ: ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുകയും മതനിയമങ്ങൾ വികൃതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോകനന്മക്ക് നിദാനം പ്രവാചകനിലേക്കുള്ള മടക്കമാണെന്ന് അൻവാർശ്ശേരി പ്രിൻസിപ്പൽ ചേലക്കുളം അബ്ദുൽ ഹമീദ് മൗലവി പറഞ്ഞു. 'പ്രവാചകനിലേക്ക് മടങ്ങുക, മതത്തി​െൻറ ആത്മാവറിയുക' എന്ന പ്രമേയത്തിൽ അൽ അൻവാർ ജസ്റ്റിസ് വെൽഫെയർ അസോസിയേഷൻ (അജ്വ) ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് മുഹമ്മദ് വെട്ടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സെയ്ത് മുഹമ്മദ് വിഷയാവതരണവും പടമുഗൾ ജുമാമസ്ജിദ് ചീഫ് ഇമാം വി.എച്ച്. അലിയാർ മൗലവി അൽഖാസിമി മുഖ്യപ്രഭാഷണവും നടത്തി. ടി.എ. മുഹമ്മദ് ശാഫി അമാനി, മുജീബ്റഹ്മാൻ അസ്ലമി, നൗഷാദ് മദ്ഹരി, കെ.എ. സലിം, ഷെജീർ കുന്നത്തേരി, മുഹമ്മദാലി കുഞ്ഞുണ്ണിക്കര, അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു. Caption: ea1 AJWA അൽ അൻവാർ ജസ്റ്റിസ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അൻവാർശ്ശേരി പ്രിൻസിപ്പൽ ചേലക്കുളം അബ്ദുൽ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.