ആലുവ: റെയില്‍വേ സ്‌റ്റേഷനിൽ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സ്‌റ്റാൻഡ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. പ്രതിഷേധത്തിെൻറ ഭാഗമായി തൊഴിലാളികള്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തു. യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ദിനില്‍ ദിനേശ് ഉദ്ഘാടനം ചെയ്തു. എം.വി. ജോയ് അധ്യക്ഷത വഹിച്ചു. വി.പി. ദിനേശന്‍, കെ.ആര്‍. അംബുജാക്ഷന്‍, ടി.എച്ച്. ഷമീര്‍, ബി.എം.എസ് ജില്ല സെക്രട്ടറി കെ.വി. മധുകുമാർ, സെക്രട്ടറി വി.കെ. അനിൽ കുമാർ, വൈസ് പ്രസിഡൻറ് പി.ആർ. രജ്ഞിത്ത്, സാബു, സന്തോഷ് പൈ, കെ.ജി. അനീഷ്, ബെന്നി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.