ഗതാഗതപരിഷ്കാരം: വ്യാപാരികളുടെ രാപകൽ സമരം ആരംഭിച്ചു

ആലുവ: നഗരത്തിലെ ഗതാഗത പരിഷ്കാരത്തിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ സർക്കാർ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. അബ്‌ദുൽ ഹമീദ് പറഞ്ഞു. വ്യാപാരി നേതാക്കളുടെ 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മർച്ചൻറ്സ്‌ അസോസിയേഷൽ പ്രസിഡൻറ് ഇ.എം. നസീർ ബാബുവി​െൻറ നേതൃത്വത്തിൽ 10 വ്യാപാരി നേതാക്കളാണ് നിരാഹാര സമരം നടത്തുന്നത്. ബുധനാഴ്ച രാവിലെ പത്തിന് സമാപന സമ്മേളനം ജില്ല പ്രസിഡൻറ് പി.എ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. നേതാക്കളായ ടി.ബി. നാസർ, കെ.എം. ഹസൻ, ഷഫീഖ് ആത്രപ്പിള്ളി, ഷാജഹാൻ, ഹോട്ടൽ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷൻ ജില്ല സെക്രട്ടറി ടി.സി. റഫീഖ്, ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ പ്രസിഡൻറ് ഷിയാസ് തൂമ്പായിൽ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കെ.ജി. ഹരിദാസ്, സി.പി.എം ഏരിയ സെക്രട്ടറി വി. സലീം, സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം.ജെ. ടോമി, കോൺെഫഡറേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഹംസക്കോയ, എൽ.ഡി.എഫ് കൺവീനർ കെ.എം. കുഞ്ഞുമോൻ, ബി.എം.എസ് മേഖല പ്രസിഡൻറ് അനിൽ കുമാർ, ദേശാഭിമാനി സഹകരണ ബാങ്ക് പ്രസിഡൻറ് പി.എം. സഹീർ, പൗരാവകാശ പരിസ്‌ഥിതി സംരക്ഷണസമിതി സെക്രട്ടറി വി.എ. സിയാദ്, മുസ്‌ലിം അസോസിയേഷൻ പ്രസിഡൻറ് അബ്‌ദുൽ ഖാദർ പേരയിൽ, വീൽചെയർ യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് നാസർ മനയിൽ, ഒാൾ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.കെ. റഫീഖ് എന്നിവർ സംസാരിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എച്ച്.ആർ.എ, കെ.വി.വി.എസ് മേഖല കമ്മിറ്റി, മർച്ചൻറ് യൂത്ത് വിങ് എന്നിവർ പ്രതിഷേധ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.